കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനങ്ങളിൽ പ്രകടമായ വീഴ്ചകളും അനാസ്ഥയും സംബന്ധിച്ച വിഷയത്തിൽ ദക്ഷിണ റെയിൽവേ അതീവ ഗൗരവത്തോടെ ഇടപെടുന്നു. നിർമാണ ചുമതല വഹിക്കുന്ന ‘റാങ്ക്’ എന്ന കരാർ കമ്പനിക്കെതിരെ കർശന നിലപാടുമായി മുന്നോട്ടുപോകാനും അന്ത്യശാസനം നൽകാനും ദക്ഷിണ റെയിൽവേ അഡീഷനൽ ജനറൽ മാനേജർ നിർദ്ദേശം നൽകി.
പദ്ധതിയുടെ നിലവിലെ മന്ദഗതിയിലുള്ള പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 450 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി 2024 ജൂണിലാണ് ‘റാങ്ക്’ കമ്പനിക്ക് കരാർ കൈമാറിയത്.
മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കണമെന്ന നിബന്ധന നിലനിൽക്കെയാണ് ഇപ്പോൾ പ്രവർത്തനങ്ങളിൽ അനാസ്ഥ പ്രകടമാകുന്നത്. നഗരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകേണ്ട
ഈ പദ്ധതി, നിലവിലെ മഴക്കാലത്ത് യാത്രക്കാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. നിർമാണ മേഖലയിലെ അപാകതകൾ യാത്രക്കാരുടെ സുരക്ഷയെയും സൗകര്യങ്ങളെയും ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാനാണ് റെയിൽവേയുടെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

