കോഴിക്കോട്: പരിസ്ഥിതിയെ അവഗണിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ വൻദുരന്തത്തിനും പരിസ്ഥിതിനാശത്തിനും ഇടയാക്കുമെന്ന് ഓയിസ്ക ദക്ഷിണേന്ത്യ സമ്മേളനം മുന്നറിയിപ്പ് നൽകി. പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രമേ വൻകിട
നിർമാണ പ്രവർത്തനങ്ങൾക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അനുമതി നൽകാൻ പാടുള്ളൂ എന്നും സമ്മേളനത്തിൽ ശക്തമായ ആവശ്യം ഉയർന്നു. ദക്ഷിണേന്ത്യൻ ചാപ്റ്റർ പ്രസിഡന്റ് ഡോ.
തോമസ് തേവര അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ സെക്രട്ടറി ജനറൽ എം.
അരവിന്ദ ബാബു, ഡോ. ഖലീൽ ചൊവ്വ, എക്സി.
സെക്രട്ടറി വി.പി. ശശിധരൻ, തമിഴ്നാട് ചാപ്റ്റർ പ്രസിഡന്റ് നല്ലപെരുമാൾ പിള്ള, കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ഡോ.
എം.പി. വർഷ, കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.
എൻ. സോദോധനൻ, കെ.പി.
അബൂബക്കർ, കെ.കെ. ചന്ദ്രൻ, കെ.പി.
ചന്ദ്രശേഖരൻ, വി.കെ. ഗീത എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഓയിസ്ക തയാറാക്കിയ ‘എർത്ത് എത്തിക്സ്’ റഫറൻസ് പുസ്തകം പ്രകാശനം ചെയ്തു. കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മികച്ച പരിസ്ഥിതി പ്രവർത്തകരെയും ചാപ്റ്ററുകളെയും സമ്മേളനത്തിൽ ആദരിച്ചു.
ഓയിസ്കയുടെ പരിസ്ഥിതി സൗഹൃദ ജാപ്പനീസ് മോഡൽ ഗ്രാമായ വൈത്തിരി ഫ്യൂറസ്ടോ വില്ലേജിൽ പ്രതിനിധികൾ സന്ദർശനം നടത്തി. പുതിയ ഭാരവാഹികൾ: ഡോ.
ഖലീൽ ചൊവ്വ (പ്രസിഡന്റ്), എം. അരവിന്ദ് ബാബു (സെക്രട്ടറി ജനറൽ), ഫിലിപ്പ് കെ.
ആന്റണി, ടി. അനിത (വൈസ് പ്രസിഡന്റ്), വി.പി.
ശശിധരൻ (എക്സി. വൈസ് പ്രസിഡന്റ്), കെ.ടി.
സെബാസ്റ്റ്യൻ, എ. വിനയകുമാർ (സെക്രട്ടറി), വി.പി.
സുകുമാരൻ (എക്സി. സെക്രട്ടറി), വി.കെ.
ഗീത (ട്രഷറർ).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

