പാലോട് ∙ കാൻസർ ബാധിച്ചതിനു പിന്നാലെ പ്രമേഹരോഗത്തെ തുടർന്ന് കാലിലെ വിരലുകൾ പഴുത്ത് മുറിക്കേണ്ടി വന്ന വീട്ടമ്മ തുടർചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നു. പെരിങ്ങമ്മല ശിവൻമുക്ക് ബ്ലോക്ക് നമ്പർ 171ൽ പുഷ്പവല്ലിയാണ് (75) ദുരിതത്തിലായത്.
ഭർത്താവും രണ്ടു മക്കളും മരണപ്പെട്ടു. 10 സെന്റ് വസ്തുവിലെ ഷീറ്റിട്ട
ഒരു ചെറിയ വീട്ടിലാണ് താമസം. ഈ വസ്തുവും വീടും മകൾക്ക് വിവാഹ സമയത്ത് എഴുതി നൽകിയിരുന്നു.
മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയാണ്. സഹോദരി ഷീലയാണ് പുഷ്പവല്ലിയുടെ അത്യാവശ്യ കാര്യങ്ങൾ നോക്കുന്നതും ആശുപത്രിയിൽ കൊണ്ടു പോകുന്നതും.
നടക്കാൻ കഴിയാത്തതിനാൽ വാഹനത്തിലാണ് കാലിൽ മരുന്ന് വയ്ക്കാൻ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകുന്നത്. വലിയ സാമ്പത്തിക പ്രയാസത്തിലാണ് കഴിയുന്നത്.
സഹായാർഥം ടി.ഷീലയുടെ പേരിൽ എസ്ബിഐ മടത്തറ ശാഖയിൽ അക്കൗണ്ട് തുറന്നു. യുപിഐ അക്കൗണ്ട് ഷീലയുടെ പേരിലാണ്.
ഫോൺ : 9048763140
സാമ്പത്തിക സഹായത്തിന് അക്കൗണ്ട് വിവരം:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

