കൊല്ലം ∙ ഇവരെ ജയിപ്പിച്ചാൽ ജനങ്ങൾക്ക് എന്തു കിട്ടും? നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ ഏറ്റവും അധികം മനസ്സിൽ ഉയർന്ന ചോദ്യങ്ങളിലൊന്നാവും ഇത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പ്രയോജനം മുതൽ സ്കൂൾ, കോളജ് കെട്ടിടങ്ങളുടെ നിർമാണം വരെയും എംഎൽഎമാരിൽ നിന്ന് ലഭിക്കും.
പ്രതിവർഷം രണ്ടിനങ്ങളിലായി 6 കോടി രൂപയാണ് ഓരോ എംഎൽഎമാർക്കും ചെലവാക്കാനായി ലഭിക്കുന്നത്. സർക്കാരിന്റെ വിവിധ വകുപ്പുകളിൽ എംഎൽഎമാരുടെ ശുപാർശയ്ക്ക് വിലയുണ്ട്.
ചിലയിടങ്ങളിൽ രാഷ്ട്രീയം നോക്കുമെങ്കിലും എംഎൽഎമാരുടെ ശുപാർശ ഉദ്യോഗസ്ഥർക്ക് തള്ളിക്കളയാനാകില്ലെന്നു മാത്രമല്ല, കൃത്യമായ മറുപടി കൊടുക്കേണ്ടി വരും.
വർഷത്തിൽ ഒരു എംഎൽഎയ്ക്ക് പ്രത്യേക വികസന നിധിയിൽ (എസ്ഡിഎഫ്) ഒരു കോടി രൂപയും ആസ്തി വികസന ഫണ്ടിനു (എഡിഎഫ്) കീഴിൽ 5 കോടി രൂപയും ലഭിക്കും. എസ്ഡിഎഫ് ആ മേഖലയിലെ ബ്ലോക്കിന്റെ നിയന്ത്രണത്തിലും എഡിഎഫ് ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുമാണ്.
പൊതു ആവശ്യങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളോ വ്യക്തികളോ സന്നദ്ധ സംഘടനകളോ സമർപ്പിക്കുന്ന നിവേദനം അനുസരിച്ചാണ് തുടർ നടപടികൾ.
സർക്കാർ വകുപ്പുകളിൽ നിന്നുള്ള സഹായങ്ങൾക്ക് പൊതുജനങ്ങൾക്ക് എംഎൽഎ ഓഫിസിനെ സമീപിക്കാം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊട്ടാരക്കര നിയോജകമണ്ഡലത്തിലുള്ള ഏഴായിരത്തോളം പേർക്ക് വിവിധ സഹായങ്ങൾ നൽകാനായി.
തുടർന്നും ഇത്തരം സഹായങ്ങൾ എത്തിക്കും. എല്ലാ സർക്കാർ വകുപ്പുകളിലെയും അനൂകൂല്യങ്ങൾക്ക് ശുപാർശയും ഇടപെടലുകളും നടത്താനാകും.
മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം, 18 വയസ്സുവരെയുള്ള ഗുരുതര രോഗബാധിതർക്കുള്ള ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം തുടങ്ങി എല്ലാ വിധ വ്യക്തിഗത ആനുകൂല്യങ്ങളും നൽകാനാകും.
കെ.എൻ.ബാലഗോപാൽ
എംഎൽഎയുടെ ശുപാർശ ബ്ലോക്ക്, ജില്ലാ ഭരണകൂടങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിക്കായി സമർപ്പിക്കും.
അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുക അനുവദിക്കാനുള്ള ശുപാർശ ധനവകുപ്പിന് കൈമാറും. തുടർന്ന് ധനവകുപ്പിന്റെ അനുമതിയോടെ പ്രത്യേക ടെൻഡർ വിളിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്.
എസ്ഡിഎഫിലെ ഒരു കോടി രൂപ പ്രധാനമായും മണ്ഡലത്തിലെ അടിസ്ഥാന വികസനത്തിനാണ് ഉപയോഗിക്കുന്നത്. ചെറിയ തുകയ്ക്കുള്ള പ്രവർത്തനങ്ങളാണ് ഈ ഫണ്ടിനു കീഴിൽ നടത്തുന്നത്.
എഡിഎഫിൽ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പരമാവധി 20 പദ്ധതികൾക്കാണ് അനുമതി നൽകുന്നത്.
വർഷത്തിൽ ഒരു എംഎൽഎയ്ക്ക് പ്രത്യേക വികസന നിധിയിൽ നിന്ന് (എസ്ഡിഎഫ്) ഒരു കോടി രൂപയും ആസ്തി വികസന ഫണ്ടിനു (എഡിഎഫ്) കീഴിൽ 5 കോടി രൂപയും ലഭിക്കും
ഏതൊക്കെ ആവശ്യങ്ങൾക്ക് അനുമതി കിട്ടും ?
∙ സർക്കാർ സ്കൂളുകളുടെ കെട്ടിടങ്ങൾ, പാർക്കുകൾ, മൈതാനങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ തുടങ്ങിയവയുടെ നിർമാണം. സ്കൂളുകൾക്ക് ശുചിമുറികൾ, പാചക പുരകളുടെ നിർമാണം.
∙ റോഡുകൾ, പാലങ്ങൾ, ഓടകൾ, കലുങ്കുകൾ, നടപ്പാതകൾ എന്നിവയുടെ നിർമാണം. ∙ കുടിവെള്ള പദ്ധതികൾ, ചെറുകിട
ജലസേചന പദ്ധതികളുടെ നിർമാണം ∙ സർക്കാർ സംവിധാനങ്ങൾക്ക് ആവശ്യമായ കെട്ടിടങ്ങൾ, ബസ് സ്റ്റാൻഡ്, കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങിയവയുടെ നിർമാണം. എന്നാൽ ഇവ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകില്ല.
∙ റോഡുകളുടെ സംരക്ഷണ ഭിത്തി, സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയിലുള്ള പൊതു കുളങ്ങൾ, തോടുകൾ എന്നിവയുടെ സംരക്ഷണ ഭിത്തി കെട്ടി നവീകരിക്കുന്നത്. ∙ ആശുപത്രികൾ, അങ്കണവാടികൾ നിർമിക്കുന്നതിനും ഡയാലിസിസ് ഉപകരണം ഉൾപ്പെടെയുള്ള വാങ്ങുന്നതിനും.
∙ ക്ഷീര വികസന സംഘങ്ങൾക്കുള്ള കെട്ടിട നിർമാണം.
മുൻഗണനാ മേഖലകൾക്കാണ് എംഎൽഎ ഫണ്ടിൽ പ്രത്യേക പരിഗണന നൽകുന്നത്.
റോഡുകളുടെ വികസനത്തിനാണ് ഒട്ടേറെ അപേക്ഷകൾ ലഭിക്കുന്നത്. അതിൽ രാഷ്ട്രീയം നോക്കാതെ ഏറ്റവും തകർന്നു കിടക്കുന്ന റോഡുകളുടെ അപേക്ഷകൾ പരിഗണിക്കും.
യാത്രകളിൽ ഗതാഗത യോഗ്യമല്ലെന്നു കാണുന്ന റോഡുകൾക്ക് പ്രത്യേക പരിഗണന നൽകും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ഥലമുള്ള അങ്കണവാടികൾക്ക് കെട്ടിടങ്ങൾ നിർമിച്ചു നൽകി.
കായിക മേഖല, ഏറ്റവും കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ ചെറുകിട ജലവിതരണ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
പി.സി.
വിഷ്ണുനാഥ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

