മണ്ണടി ∙ കാലവർഷം കനത്താൽ ലളിതയുടെ ജീവിതം ദുരിതപൂർണം. റോഡിൽ കെട്ടി നിൽക്കുന്ന വെള്ളം താഴ്ചയിലുള്ള വീട്ടിലേക്ക് ഒലിച്ചിറങ്ങുന്നതും സമീപത്തെ കലുങ്കിനടിയിലെ വെള്ളം വീടിന്റെ ചുവരിലൂടെയും പറമ്പിലൂടെയും ഒഴുകുന്നതുമാണു കടമ്പനാട് പഞ്ചായത്ത് പത്താം വാർഡിൽ കുറ്റിയിൽ ലളിതയെ സങ്കടത്തിലാക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം തേടി പൊതുമരാമത്തുൾപ്പെടെ ബന്ധപ്പെട്ടവർക്കു പരാതി നൽകിയെങ്കിലും നടപടിയായില്ല.
കടമ്പനാട്–ഏഴംകുളം മിനി ഹൈവേയുടെ നിർമാണ സമയത്തു നിർമിച്ച കലുങ്കാണു റോഡിന്റെ താഴ്ചയിൽ താമസിക്കുന്ന കുടുംബത്തിനു ദുരിതമായത്.
കലുങ്കിനടയിലെ വെള്ളപ്പാച്ചിൽ കാരണം വസ്തു വിറ്റഴിക്കാനും സാധിക്കുന്നില്ല. വീടിനോട് ചേർന്നു വരുന്ന റോഡിന്റെ വശത്ത് കെട്ടി നിൽക്കുന്ന വെള്ളം വീട്ടിലേക്ക് ഒലിച്ചിറങ്ങുന്നതും കുടുംബത്തെ വിഷമത്തിലാക്കുന്നു.
റോഡിന്റെ മറു വശത്തുള്ള ഓടയിൽ നിന്നുള്ള വെള്ളമാണു കലുങ്കിനടിയിലൂടെ വീട്ടു പറമ്പിലേക്ക് ഒഴുകുന്നത്.
ഇതു സംബന്ധിച്ച പരാതിയെ തുടർന്ന് നിലവിലെ ഓട കിഴക്കു ഭാഗത്തേക്ക് നീട്ടി കലുങ്കിനടിയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയുമെന്നും നിർമാണ ജോലി ഉടൻ തുടങ്ങുമെന്നും പൊതുമരാമത്ത് അധികൃതർ അടുത്ത സമയത്ത് അറിയിച്ചതായി ലളിത പറഞ്ഞു.
എന്നാൽ ഓട നീട്ടുന്നതിനായി നിർമാണ ജോലികൾ നടത്താതെ ഇവിടെ സ്ഥാപിച്ചിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം നവീകരിച്ചത് ഓട
നിർമാണത്തെ ബാധിക്കുമെന്ന ആശങ്കയിലുമാണു ലളിത. മഴക്കാലമെത്തും മുൻപ് ഓട
നിർമിക്കുന്നതിനായി പൊതുമരാമത്ത് അധികൃതരുടെ നടപടിക്കായി കാത്തിരിക്കുകയാണീ വീട്ടമ്മ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

