ആറന്മുള∙ യുഡിഎഫ് കൊടുങ്കാറ്റിൽ മന്ത്രി വീണാ ജോർജിനും അടിപതറി. ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെ 18985 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അബിൻ കോൺഗ്രസിന്റെ കരുത്തായത്.
സർക്കാരിന്റെ വീഴ്ചകൾക്കെതിരെ തെരുവിൽ നടത്തിയ സമരങ്ങൾ അബിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക വഴിത്തിരിവുകളായിരുന്നു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ പൊലീസിന്റെ ലാത്തിച്ചാർജിൽ തലയ്ക്ക് മാരകമായി പരുക്കേറ്റിട്ടും തളരാത്ത അബിന്റെ പോരാട്ട വിര്യം ആറന്മുളക്കാർ മറന്നില്ല.
പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം സംവാദത്തിൽ ആരോഗ്യ മന്ത്രിയെ ‘കത്രികപ്പൂട്ടിട്ട്’ പൂട്ടിയത് വോട്ടർമാർക്കിടയിലും ചർച്ചയായി.
എറണാകുളം ജില്ലയിലെ കോലഞ്ചേരി ഊരുമന സ്വദേശിയായ അദ്ദേഹം നിലവിൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്.
കെഎസ്യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങിയ വിദ്യാർഥി രാഷ്ട്രീയ യാത്ര എൻഎസ്യു ദേശീയ സെക്രട്ടറി പദവി വരെ എത്തി. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിലും, ലോ അക്കാദമിയിൽ നിന്ന് നിയമത്തിലും ബിരുദം നേടി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന ഉപാധ്യക്ഷനായി. രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ ആ പദവിയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും പിന്നീട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

