പഹൽഗ്രാമിലെ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ‘ ിന്’ ഒരു വയസ്സ്. ഒരു വയസ്സ്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതിരോധ ഓഹരികളിൽ മിക്കവയും കുതിച്ചുമുന്നേറി.
പ്രതിരോധശക്തിക്ക് മൂർച്ചകൂട്ടാൻ കേന്ദ്രസർക്കാർ എടുത്ത നടപടികളും തുണച്ചതോടെ ഓഹരികളുടെ വില കൂടിയത് 350% വരെ. തിളങ്ങിയ ഈ പ്രതിരോധക്കമ്പനികളുടെ പട്ടികയിൽ ‘കേരളക്കമ്പനി’യായ കൊച്ചിൻ ഷിപ്പ്യാർഡുമുണ്ട്.
∙ 351% മുന്നേറ്റം
കഴിഞ്ഞ 12 മാസത്തിനിടെ എംടാർ ടെക്നോളജീസാണ് ഏറ്റവുമധികം മുന്നേറ്റമുണ്ടാക്കിയ പ്രതിരോധ ഓഹരി (351%).
ആക്സിസ്കേഡ്സ് 181% ഉയർന്ന് രണ്ടാമതെത്തി. 164% ഉയർന്ന അപ്പോളോ മൈക്രോയാണ് മൂന്നാമത്.
ഡൈനാമിക് ടെക്, ഡേറ്റാ പറ്റേൺസ്, ഭാരത് ഫോർജ് എന്നിവ 90% വരെ നേട്ടമുണ്ടാക്കി.
∙ മിന്നിച്ച് കൊച്ചി കപ്പൽശാലയും
പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് (ജിആർഎസ്ഇ) ആണ് 65% ഉയർന്ന് നേട്ടത്തിൽ ഒന്നാമത്. ഭാരത് ഇലക്ട്രോണിക്സ് 41% ഉയർന്നു.
കൊച്ചി ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരികളുടെ നേട്ടം 19%. അതേസമയം, മാസഗോൺ ഡോക്ക് (-11%), ഭാരത് ഡൈനാമിക്സ് (-8%) എന്നിവ നിരാശപ്പെടുത്തി.
Symbol of national resolve
JAI HIND
കഴിഞ്ഞ ഒരുവർഷത്തിനിടെ നിഫ്റ്റി ഇന്ത്യ ഡിഫൻസ് സൂചിക ഉയർന്നത് 37 ശതമാനമാണ്.
പ്രതിരോധ കമ്പനികളുടെ സംയോജിത വിപണിമൂല്യം 3 ലക്ഷം കോടി രൂപയോളം ഉയരുകയും ചെയ്തു. പ്രതിരോധശക്തി വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്രത്തിൽനിന്ന് കൂടുതൽ ഓർഡറുകൾ ലഭിച്ചത് കമ്പനികൾക്ക് കരുത്തായി.
ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഓഹരി വിപണിയുടെ ആദ്യ 8 സെഷനുകൾ പരിഗണിച്ചാൽ 40% മുന്നേറി ഒന്നാമത് കൊച്ചിൻ ഷിപ്പ്യാർഡ് ആയിരുന്നു.
ഭാരത് ഡൈനാമിക്സ് (27%), പരസ് ഡിഫൻസ് (22%), മാസഗോൺ ഡോക്ക് (19%), എച്ച്എഎൽ (16%) എന്നിവയായിരുന്നു തൊട്ടടുത്ത്.
∙ പ്രതിരോധത്തിന് റെക്കോർഡ് തുക
നടപ്പുവർഷത്തെ (2026-27) പ്രതിരോധ ബജറ്റിൽ കേന്ദ്രസർക്കാർ റെക്കോർഡ് 7.85 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളതെന്നതും പ്രതിരോധ കമ്പനികൾക്ക് ഊർജമാണ്. 2025-26ലെ 6.81 ലക്ഷം കോടി രൂപയേക്കാൾ 15.2% അധികമാണിത്.
2047ഓടെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 31.7 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് സിഐഐ, കെപിഎംജി ഇന്ത്യ എന്നിവയുടെ ഒരു സംയോജിത റിപ്പോർട്ട് വ്യക്തമാക്കുന്നത്. പ്രതിരോധ ഉൽപാദനമൂല്യം 2024-25ലെ 1.46 ലക്ഷം കോടിയിൽ നിന്ന് 2047ൽ 8.8 ലക്ഷം കോടിയാകും.
പ്രതിരോധ കയറ്റുമതി 24,000 കോടിയിൽ നിന്ന് 2.8 ലക്ഷം കോടിയാകുമെന്നും റിപ്പോർട്ട് പറയുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും (പിഒകെ) ഒട്ടേറെ ഭീകരകേന്ദ്രങ്ങൾ തകരുകയും നിരവധി ഭീകരർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പാക്കിസ്ഥാന് കനത്ത ആഘാതമേൽപ്പിക്കാൻ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിലൂടെ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ഒടുവിൽ, പാക്കിസ്ഥാൻ അഭ്യർഥിച്ചതോടെയാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത്. എന്നാൽ, ഓപ്പറേഷൻ സിന്ദൂറിന് തിരശീല വീണിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാൻ പ്രകോപനം കാട്ടിയാൽ ഇന്ത്യ കൂടുതൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് കേന്ദ്രം നൽകിയ മുന്നറിയിപ്പ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

