ചെറുതുരുത്തി (തൃശൂർ)∙ ഒന്നാം ക്ലാസ് വിദ്യാർഥിനിയുടെ കുഴഞ്ഞുവീണുള്ള മരണം പേവിഷബാധമൂലമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. താഴപ്ര കോടംകുന്നത്ത് അലി സഖാഫിയുടെയും സഫിയയുടെയും മകൾ സൻഹാ മഹ്റിനാണ് (6) കുഴഞ്ഞുവീണ് മരിച്ചത്.
ദിവസങ്ങൾക്കു മുൻപ് മാലിന്യക്കുഴിയിൽവീണ് സൻഹായുടെ കയ്യിന് പരുക്കേറ്റിരുന്നു.
കഴിഞ്ഞ 27ന് വൈകിട്ട് യാത്രയ്ക്കിടെ ശ്രീകൃഷ്ണപുരത്ത് വച്ച് കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയത്തെത്തുടർന്ന് ഉമിനീർ, കണ്ണിൽ നിന്നുള്ള സ്രവം എന്നിവയെടുത്ത് തിരുവനന്തപുരത്തെ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് പേവിഷബാധയേറ്റിരുന്നുവെന്ന് തെളിഞ്ഞത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

