തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ മറ്റു ബഹുഭൂരിപക്ഷം മന്ത്രിമാരും മന്ത്രി മന്ദിരങ്ങളും ഓഫിസുകളും ഒഴിഞ്ഞു. മുഖ്യമന്ത്രി ഏതാനും ദിവസം കൂടി ക്ലിഫ് ഹൗസിൽ തുടരുമെന്നാണ് വിവരം.
ഔദ്യോഗിക വസതികളൊഴിഞ്ഞവരെല്ലാം സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും പലയിടത്തു നിന്നും സാധന സാമഗ്രികൾ മാറ്റുന്നത് പൂർത്തിയായിട്ടില്ല.
സെക്രട്ടേറിയറ്റിൽ മന്ത്രി ഓഫിസുകളിലെ പഴ്സനൽ സ്റ്റാഫും ഒഴിഞ്ഞു. അവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സുകളിൽ നിന്നും മാറി.
ഓഫിസുകൾക്കു മുന്നിലുണ്ടായിരുന്ന നെയിം ബോർഡുകളും മാറ്റി. ഡപ്യൂട്ടേഷനിൽ ഉണ്ടായിരുന്നവർ വകുപ്പുകളിലേക്കു മടങ്ങി.
മന്ത്രിമാരടക്കം മിക്കവരും ഔദ്യോഗിക വാഹനങ്ങളും മടക്കി നൽകി. എന്നാൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട
സ്ഥാപനങ്ങളുടെ തലപ്പത്ത് രാഷ്ട്രീയ നിയമനം നേടിയ ഭൂരിപക്ഷം പേരും അതേ സ്ഥാനങ്ങളിൽ തുടരുകയാണ്. വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്.
പുതിയ സർക്കാർ വന്ന് പുതിയതായി നിയോഗിക്കപ്പെടുന്നവർ വരും വരെ സ്ഥാനങ്ങളിൽ തുടരാനാണു നീക്കം.
സെക്രട്ടേറിയറ്റിൽ പുതിയ മന്ത്രിമാർ എത്തും മുൻപ് ഓഫിസുകളുടെ അറ്റകുറ്റപ്പണി തീർത്ത് നവീകരിക്കാനുള്ള ജോലികൾ ആരംഭിച്ചു. എടുത്തു മാറ്റിയ നെയിം ബോർഡുകളിൽ നിന്ന് പേരുകൾ മായ്ക്കുന്ന ജോലികളടക്കം നടക്കുകയാണ്.
പല ഓഫിസുകളിലെയും ഫർണിച്ചറും മാറ്റാനുണ്ട്. പൊതുഭരണ വകുപ്പിനാണ് നവീകരണത്തിന്റെ ചുമതല.
സർക്കാർ ഉടമസ്ഥതയിലുള്ള മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിയും ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

