തിരുവനന്തപുരം ∙എൽഡിഎഫ് സർക്കാരിൽ മന്ത്രി എം.ബി.രാജേഷിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ തദ്ദേശ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പരാതിപരിഹാര വിഭാഗം ജോയിന്റ് ഡയറക്ടറായി നിയമിച്ചു. മന്ത്രിയുടെ അഡീഷനൽ പിഎസ് ആയിരുന്ന വിനോദ് കുമാർ കൊടക്കലിനെയാണ് തദ്ദേശ വകുപ്പിന്റെ ആസ്ഥാനത്ത് വികസനകാര്യ ജോയിന്റ് ഡയറക്ടറാക്കി ബുധനാഴ്ച ഉത്തരവിറങ്ങിയത്.
മന്ത്രിയുടെ സ്റ്റാഫിൽ നിന്നു വിടുതൽ നേടി ഉത്തരവ് ലഭിച്ചതിനു പിന്നാലെയാണു സുപ്രധാന തസ്തികയിലെ നിയമനം. നിലവിൽ ഈ തസ്തികയിൽ ഉണ്ടായിരുന്ന ജി.ഹരികൃഷ്ണൻ കഴിഞ്ഞ ദിവസം അവധിയിൽ പ്രവേശിച്ചതാണ് വിനോദിന്റെ നിയമനത്തിന് അവസരമൊരുക്കിയത്.
യുഡിഎഫ് വമ്പൻ ഭൂരിപക്ഷം നേടിയ നിയമസഭാ ഫലപ്രഖ്യാപനം വന്നു 2 ദിവസം പിന്നിടും മുൻപേ, എൽഡിഎഫ് ഭരണകാലത്ത് ഉന്നത പദവി വഹിച്ച ഉദ്യോഗസ്ഥനെ സുപ്രധാന തസ്തികയിൽ നിയമിച്ചത് ചർച്ചയായിട്ടുണ്ട്.
ലീഗ് അനുകൂല സർവീസ് സംഘടനയുടെ ഇടപെടലാണു നിയമനത്തിനു പിന്നിലെന്നാണ് ജീവനക്കാർക്കിടയിലെ ചർച്ച. സ്ഥലംമാറ്റങ്ങൾക്കായി ലീഗ് സംഘടന സമ്മർദം ചെലുത്തുന്നത് അറിഞ്ഞ് കോൺഗ്രസ് അനുകൂല സംഘടന ഇടപെട്ടിരുന്നു.
ഓഫിസിനകത്തെ സ്ഥാനമാറ്റങ്ങൾ മാത്രം തൽക്കാലം മതിയെന്നും പുറത്തുനിന്നുള്ള സ്ഥലംമാറ്റങ്ങൾ വേണ്ടെന്നുമായിരുന്നു കോൺഗ്രസ് ഉന്നത നേതാക്കളിൽ നിന്നു സംഘടനയ്ക്കു ലഭിച്ച നിർദേശം. എന്നാൽ, ഇതു കാറ്റിൽപ്പറത്തി ഭരണാനുകൂലികളല്ലാത്തവരെ സുപ്രധാന തസ്തികകളിൽ നിയമിക്കുന്നതിൽ ജീവനക്കാർക്കിടയിൽ അമർഷം പുകയുകയാണ്.
അതേസമയം, സ്ഥലംമാറ്റങ്ങൾക്കുള്ള സമ്മർദം താങ്ങാനാവാതെ ഇതിന്റെ ചുമതലയുള്ള തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ അഡീഷനൽ ഡയറക്ടർ അവധിയിൽ പ്രവേശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

