തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ തോൽക്കുമെന്ന് ഉറപ്പായ എൽഡിഎഫ് സ്ഥാനാർഥി എച്ച്.സലാം ഭ്രാന്തുപിടിച്ചു നടക്കുകയാണോയെന്ന് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരൻ. സലാമിന് തീവ്രവാദബന്ധമുണ്ടെന്നു താൻ പറഞ്ഞിട്ടില്ല.
തനിക്കെതിരെ എന്തോ തെളിവു പുറത്തുവിടുമെന്നാണ് അദ്ദേഹം പറയുന്നത്. അതിനുവേണ്ടി വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടതില്ല.
വ്യക്തിപരമായി അധിക്ഷേപിച്ചെന്നും നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്യുമെന്നും സലാം പറയുന്നുണ്ട്.
അദ്ദേഹം ഭരണഘടനാ വിദഗ്ധനൊന്നുമല്ലല്ലോ. സലാമിന്റെ പോക്കറ്റിൽ ഇരിക്കുന്ന കളിപ്പാട്ടമല്ല കോടതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമഗ്ര സംഭാവനയ്ക്കുള്ള ഇ.വി.ശ്രീധരൻ സ്മാരക പുരസ്കാരം കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയിൽനിന്നു സ്വീകരിക്കുകയായിരുന്നു സുധാകരൻ.
ക്രിമിനൽ മനോഭാവമുള്ളവർ പാർട്ടിക്കുള്ളിൽ കടന്നുകയറി.
ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ ക്രിമിനലുകൾ കടന്നുകയറിയത്. അവരുടെ പേരുകൾ പറയുന്നില്ല.
കേരളം നമ്പർ വൺ എന്നു രാഷ്ട്രീയ നേതാക്കൾ പ്രസംഗിക്കുന്നതു വസ്തുതാപരമല്ല. പരസ്പരസ്നേഹത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ നമ്പർ പൂജ്യമാണ്.
സാധാരണക്കാരനു കേരളത്തിൽ പരിഗണനയില്ല. ലോകത്ത് ഒരിടത്തും കേരളത്തിലേതു പോലെ സാമൂഹിക കൊലകൾ നടക്കുന്നില്ല.
പൊളിറ്റിക്കൽ ക്രിമിനലിസമാണു നടക്കുന്നത്.
മത്സരിക്കുന്നതു തന്റെ അവകാശമാണ്. താൻ എവിടെയും പോയിട്ടില്ല.
സ്വതന്ത്രനായി നിൽക്കുകയാണ്. തന്നെ സഹായിച്ച കോൺഗ്രസിനോട് എന്നും നന്ദിയുണ്ടായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.
ഡോ.ഇന്ദ്രബാബു അധ്യക്ഷനായി. സിഎംപി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ, ഡോ.കെ.എം.വേണുഗോപാൽ, റോസ് മേരി, ആചാര്യ ഭദ്ര, ടി.പി.പങ്കജാക്ഷൻ, ഡോ.രാജാ വാരിയർ, എസ്.എൽ.ബിജോയി എന്നിവർ പ്രസംഗിച്ചു.
ജി.സുധാകരന് എച്ച്.സലാം എംഎൽഎയുടെ മറുപടി; ‘ആർക്കാണു ഭ്രാന്തുപിടിച്ചതെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴക്കാർ മനസ്സിലാക്കി’
ആലപ്പുഴ ∙ ആർക്കാണു ഭ്രാന്തു പിടിച്ചതെന്നു തിരഞ്ഞെടുപ്പു കാലത്ത് ആലപ്പുഴക്കാർ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നു ജി.സുധാകരന് അമ്പലപ്പുഴയിലെ എതിർസ്ഥാനാർഥി എച്ച്.സലാം എംഎൽഎയുടെ മറുപടി.
സുധാകരനെതിരെ നിയമനടപടിയെടുക്കുന്നതു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും.സലാം ഭ്രാന്തു പിടിച്ചു നടക്കുകയാണെന്നതുൾപ്പെടെ സുധാകരൻ നടത്തിയ പരാമർശങ്ങൾക്കു സമൂഹ മാധ്യമത്തിലൂടെയായിരുന്നു സലാമിന്റെ പ്രതികരണം. ‘‘സുധാകരൻ എന്റെ നേരെ ഭ്രാന്തെടുത്തു തുള്ളാൻ വരേണ്ട.
തൊപ്പി വച്ചു ചെണ്ട കൊട്ടിത്തന്നവരുടെ അടുത്തുപോയി ആകാം.
പഴയതു പോലെ സിപിഎമ്മുകാർക്കു ക്ലാസെടുക്കാനും വരേണ്ട.
പാർട്ടിയെ ചതിച്ച് യുഡിഎഫിന്റെയും ബിജെപിയുടെയും കൂടാരത്തിൽ കയറിക്കൂടിയ സുധാകരൻ അവർക്കും ജമാഅത്തെ ഇസ്ലാമിക്കും ക്ലാസെടുത്താൽ മതി. സുധാകരന്റെ യഥാർത്ഥ മുഖം കേരളം അറിയണമെന്നു വിചാരിക്കുന്നു.
അത്തരം കാര്യങ്ങൾ ‘സൂരി നമ്പൂതിരി മുതൽ കൽപകവാടി വരെ’ എന്ന പേരിൽ നവമാധ്യമം വഴി പല ദിവസങ്ങളിലായി എഴുതും.തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയായി 10 ദിവസത്തിനകം ഈ പരമ്പര എഴുതിത്തുടങ്ങും’’– സലാം കുറിച്ചു.
തിരഞ്ഞെടുപ്പു കാലത്ത് തനിക്കെതിരെ കുപ്രചാരണം നടത്തിയ അമ്പലപ്പുഴയിലെ ബിജെപി സ്ഥാനാർഥി അരുൺ അനിരുദ്ധനും മറ്റുമെതിരെ നിയമനടപടിയെടുക്കുമെന്നും സലാം അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

