ബംഗാളിലെയും തമിഴ്നാട്ടിലെയും വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടടുത്തദിവസം വാണിജ്യ എൽപിജി സിലിണ്ടറിന് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയ എണ്ണക്കമ്പനികൾ ഉടൻ പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ വിലയും കൂട്ടിയേക്കും. വില വർധിപ്പിക്കുന്ന് സംബന്ധിച്ച തീരുമാനം ദിവസങ്ങൾക്കകം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വില വർധന ഒഴിവാക്കാനാവില്ലെന്ന് ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലുണ്ട്.
വീട്ടാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 40-50 രൂപ കൂട്ടാനാണ് നീക്കം. പെട്രോളിനും ഡീസലിനും ലിറ്ററിന് 4-5 രൂപവരെയും.
നിലവിൽ പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ് ലിറ്ററിന് വില (തിരുവനന്തപുരം).
2022 ഏപ്രിൽ മുതൽ വില മാറ്റമില്ലാതെ നിൽക്കുകയാണ്. ക്രൂഡോയിൽ ബാരലിന് ശരാശരി 70 ഡോളറുണ്ടായിരുന്നപ്പോഴുള്ള വിലയാണിത്.
114 ഡോളറാണ് കഴിഞ്ഞ ഒരുമാസത്തിനിടയിലെ ശരാശരി വില.
എണ്ണവിതരണക്കമ്പനികൾ പെട്രോൾ ലിറ്ററിന് 20 രൂപയും ഡീസല് ഏതാണ്ട് 100 രൂപയും നഷ്ടം നേരിടുന്നുണ്ടെന്ന കണക്കുകളും പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പെട്രോൾ, ഡീസൽ വില ലിറ്ററിന് 25-28 രൂപവരെ കൂട്ടിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, അത്തരമൊരു നീക്കവും ഇല്ലെന്നായിരുന്നു പെട്രോളിയം മന്ത്രാലയത്തിന്റെ പ്രതികരണം.
എന്നാൽ, അതിനുശേഷമാണ് വിലവർധന ഒഴിവാക്കാനാവില്ലെന്ന ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോർട്ട് പുറത്തുവന്നത്.
പെട്രോൾ, ഡീസൽ വില കൂട്ടുമെന്ന് ഉറപ്പാണ്.
അസംസ്കൃത എണ്ണയ്ക്ക് ബാരലിന് 68 ഡോളറുണ്ടായിരുന്നപ്പോഴുള്ള പെട്രോൾ, ഡീസൽ വിലയാണ് ഇപ്പോഴും. ∙ അതുകൊണ്ട്, എണ്ണക്കമ്പനികൾ നേരിടുന്ന നഷ്ടം നികത്താനുള്ള നടപടി കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.
∙ നിലവിൽ വില കൂട്ടാത്ത ഏക രാജ്യം ഇന്ത്യയാണ്. യുഎഇയും യുഎസും വരെ കൂട്ടി.
∙ വില കൂട്ടാതെ ഏറെക്കാലം പിടിച്ചുനിൽക്കാൻ കരുത്തുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ ഇന്ത്യ.
ഇതൊരുപക്ഷേ, എണ്ണ ഇറക്കുമതിയിൽ സാമ്പത്തികനേട്ടം കൈവരിക്കാനുള്ള തന്ത്രമായിരിക്കാം.
∙ ഈ ‘ശക്തി’ എടുത്തുകാട്ടുന്നത് ഇന്ത്യയ്ക്ക് വിലപേശാനുള്ള അവസരം നൽകുന്നുണ്ടെന്ന് കരുതുന്നു.
ശബരിനാഥ്, ദേശീയ വൈസ് പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

