കൊച്ചി∙ സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 24 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മുൻവർഷത്തെ സമാന പാദത്തിൽ 183 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
മൂന്നാം പാദത്തിൽ ബാങ്ക് 7 കോടി രൂപ ലാഭം നേടിയിരുന്നു.
സുരക്ഷിത വായ്പകൾ, സ്വർണ വായ്പകൾ, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളിൽ വളർച്ച രേഖപ്പെടുത്തി. കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 14.8 ശതമാനം വാർഷിക വളർച്ചയോടെ 48,276 കോടി രൂപയിലെത്തി.
മൊത്തം വായ്പ 19.4 ശതമാനം വളർച്ചയോടെ 22,426 കോടി രൂപയും നിക്ഷേപം 11.1 ശതമാനം വളർച്ചയോടെ 25,850 കോടി രൂപയുമായി. 73.8 ശതമാനം വാർഷിക വളർച്ചയോടെ 10,134 കോടി രൂപയാണ് സുരക്ഷിത വായ്പയായി രേഖപ്പെടുത്തിയത്.
മൊത്തം വായ്പയിൽ 61 ശതമാനമാണ് സുരക്ഷിത വായ്പകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

