ദില്ലി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 75 റണ്‍സിന് പുറത്ത്. ഡല്‍ഹി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 16.3 ഓവറുകള്‍ മാത്രമാണ് ഡല്‍ഹി ബാറ്റ് ചെയ്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിയ നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡ്, മൂന്ന് പേരെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് തകര്‍ത്തത്. നാല് ഓവര്‍ എറിഞ്ഞ സുയഷ് ശര്‍മ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി.
33 പന്തില്‍ 30 റണ്‍സെടുത്ത് അഭിഷേക് പോറലാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ഡേവിഡ് മില്ലര്‍ (19), കെയ്ല്‍ ജാമിസണ് (12) എന്നിവരാണ് രണ്ടക്കം കണ്ട
മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ ഡല്‍ഹി 3.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സ് എന്ന നിലയിലായിരുന്നു.
മുന്‍നിര താരങ്ങളും ഹേസല്‍വുഡും ഭുവനേശ്വറും ഒതുക്കുകയായിരുന്നു. രണ്ടാം പന്തില്‍ അരങ്ങേറ്റക്കാരന്‍ സഹില്‍ പരഖിനെ (0) ഭുവി ബൗള്‍ഡാക്കി.
രണ്ടാം ഓവറില്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ കെ എല്‍ രാഹുല്‍ (1), സമീര്‍ റിസ്വി (0) എന്നിവരെ ജോഷ് ഹേസല്‍വുഡും തിരിച്ചയച്ചു. മൂന്നാം ഓവറില്‍ ട്രിസ്റ്റണ്‍ സ്റ്റബ്സ് (5), അക്സര്‍ പട്ടേല്‍ (0) എന്നിവരെ ഭുവി തിരിച്ചയച്ചു.
തൊട്ടടുത്ത ഓവറില്‍ ഹേസല്‍വുഡിന് മുന്നില്‍ നിതീഷ് റാണയും (1) കീഴടങ്ങി. തുടര്‍ന്ന് മില്ലര്‍ – പോറല്‍ സക്യം 35 റണ്‍സ് ചേര്‍ത്തു.
ഈ കൂട്ടുകെട്ടാണ് വലിയ നാണക്കേട് ഒഴിവാക്കിയത്. എന്നാല്‍ ഒമ്പതാം ഓവറില്‍ മില്ലര്‍ വീണു.
തുടര്‍ന്നെത്തിയ ജാമിസണും, കുല്‍ദീപ് യാദവിനും (3) പിടിച്ചുനില്‍ക്കാനായില്ല. 17-ാം ഓവറില്‍ പോറല്‍ ബൗളഡാക്കി ഹേസല്‍വുഡ് ആര്‍സിബിക്ക് മേല്‍ക്കൈ നല്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

