കോട്ടയം ∙ താലൂക്കിൽ വിതരണം ചെയ്ത കുത്തരിയിൽ ചായംപിടിപ്പിച്ച പൊടിമണലെന്ന് പരാതി. താലൂക്കു പരിധിയിലെ ഒരു റേഷൻ കടയിൽ നിന്ന്, വിഷുവിനോടനുബന്ധിച്ച് വിതരണം ചെയ്ത അരിയിലാണ് മണലും ലഭിച്ചത്.
ചെറിയ അരിയായതിനാൽ ഒറ്റ നോട്ടത്തിൽ മണൽ തിരിച്ചറിയാൻ സാധിക്കില്ല. അരി വെള്ളത്തിലിട്ടാൽ ഉടൻ നിറമിളകും.
എന്നാൽ മണലിന്റെ നിറം പോകില്ല. നാഴി (240–250 ഗ്രാം) അരി അരിച്ചാൽ 5–10 ഗ്രാം മണൽ ലഭിക്കുന്നുണ്ടെന്നാണ് കാർഡ് ഉടമകൾ പറയുന്നത്.
പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഗുണമേന്മ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്നും ജില്ലാ സപ്ലൈ ഓഫിസർ പ്രതികരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

