കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയണയ്ക്കാൻ രാപകൽ പ്രയത്നിച്ച അഗ്നിരക്ഷാ സേനാംഗങ്ങളിൽ പലരും കടുത്ത ആരോഗ്യ പ്രശ്നങ്ങളിൽ നട്ടം തിരിയുന്നു. മണിക്കൂറുകളോളം വിഷപ്പുക ശ്വസിച്ചു ജോലി ചെയ്യേണ്ടി വന്ന ഇവർ തീപിടിത്തത്തിനു മൂന്നു വർഷങ്ങൾക്കു ശേഷവും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ത്വക് രോഗങ്ങൾക്കും ഉൾപ്പെടെ ചികിത്സയിലാണ്.
ഇരുപതോളം അഗ്നിരക്ഷാ സേനാംഗങ്ങൾ കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ചികിത്സയിലുണ്ടെന്നു ജില്ലാ ഫയർ ഓഫിസർ കെ.ഹരികുമാർ പറയുന്നു.
ശ്വാസംമുട്ടൽ, ചൊറിഞ്ഞു തടിക്കൽ, വായ്പുണ്ണ്, ആസ്മ തുടങ്ങിയവയാണു പലരും നേരിടുന്ന പ്രശ്നങ്ങൾ. ആദ്യഘട്ടത്തിൽ ഡിപ്പാർട്മെന്റ് തലത്തിൽ തുടർപരിശോധനകളും വൈദ്യസഹായവും ലഭിച്ചിരുന്നു.
എന്നാൽ, പിന്നീട് ഇതു നിലച്ചു. ഇപ്പോൾ സ്വന്തം പോക്കറ്റിൽ നിന്നു പണം മുടക്കിയാണു മിക്കവരുടെയും ചികിത്സ.
2023 മാർച്ച് 2നാണു ബ്രഹ്മപുരത്തെ മാലിന്യ മലയ്ക്കു തീപിടിച്ചത്.
അഗ്നിരക്ഷാ സേനയിലെയും സിവിൽ ഡിഫൻസിലെയും ആയിരത്തഞ്ഞൂറോളം പേർ ജീവൻ പണയം വച്ചാണു തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടത്. മാലിന്യം കത്തുമ്പോൾ ഉയരുന്ന വിഷവാതകങ്ങൾ തുടർച്ചയായി ശ്വസിക്കേണ്ടതായും മാലിന്യം അഴുകിയ ചതുപ്പിൽ മണിക്കൂറുകളോളം തങ്ങേണ്ടി വരികയും ചെയ്തിരുന്നു.
രണ്ടാഴ്ച നീണ്ട തീവ്ര പരിശ്രമത്തിനു ശേഷം മാർച്ച് 14നാണു തീ പൂർണമായും കെടുത്താനായത്.
സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്നും ആരോഗ്യം മോശമായവർക്കു ചികിത്സയ്ക്കു സഹായം വേണമെന്നുമാണു വകുപ്പിലെ പൊതുവികാരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

