തൊടുപുഴ ∙ കനത്ത ചൂടിൽ മൂന്നാറിലെ സ്ഥിതി അപകടകരമെന്ന് മുന്നറിയിപ്പ്. അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തിയതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശം നൽകി.
കനത്ത ചൂടിൽ ആശ്വാസം തേടി മൂന്നാറിലെത്തുന്നവർ ഇത്തവണ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. പുറത്തിറങ്ങുമ്പോൾ തലയും ശരീരവും മറയ്ക്കണം.
നേരിട്ട് വെയിൽ കൊള്ളരുത്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകാൻ ടൂറിസം വകുപ്പിനും ഡിടിപിസിക്കും കലക്ടർ നിർദേശം നൽകി.
മൂന്നാറിലെ തോട്ടം തൊഴിലാളികൾ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ ജോലിക്കിറങ്ങരുത്. ഇത് സംബന്ധിച്ച നിർദേശം ലംഘിക്കുന്ന തോട്ടം മാനേജ്മെന്റുകൾക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു.
സൂചിക 11ലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

