തുറവൂർ ∙ എറണാകുളം ആലപ്പുഴ തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലും അനുബന്ധ നിർമാണ പ്രവൃത്തികളും തൊഴിലാളികളുടെ കുറവും പാചക വാതക ക്ഷാമവും പ്രതിസന്ധിയിലാക്കുന്നു. ഒരു കിലോമീറ്റർ നീളമുള്ള അരൂർ കുമ്പളം റെയിൽവേ സമാന്തര പാലത്തിന്റെ നിർമാണം നിലച്ചു.
എറണാകുളം, കുമ്പളം അരൂർ മുതൽ ആലപ്പുഴ വരെ റെയിൽ പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുത്തതിനാൽ ഈ ഭാഗങ്ങൾ മണ്ണിട്ട് ഉയർത്താനുള്ള പ്രവൃത്തികളാണ് ഏതാനും മാസങ്ങളായി നടക്കുന്നത്. ഇതും തടസ്സപ്പെട്ടിരിക്കുകയാണ്.
വലതും ചെറുതുമായ ഒട്ടേറെ റെയിൽവേ സമാന്തര പാലങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. പലയിടങ്ങളിലും ചതുപ്പിലൂടെയാണ് പാത കടന്നുപോകുന്നത്.
ഇവിടങ്ങളിൽ മണ്ണിട്ട് ഉയർത്തണം. ഇതിനായി എറണാകുളം കോട്ടയം ജില്ലകളിൽ നിന്നുമാണ് മണ്ണ് കൊണ്ടുവരുന്നത്.
എന്നാൽ ആവശ്യമായ തൊഴിലാളികളില്ലാത്തതു നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നാട്ടിലാണ്. ഇതു മൂലം പണികൾ നിശ്ചലമായ അവസ്ഥയിലാണ്.
കുമ്പളം ഭാഗത്തെ പൈലിങ് പണികളും ഇഴയുകയാണ്. തീരദേശ റെയിൽവേ പാതയിലെ ഏറ്റവും വലിയ പാലമായ അരൂർ കുമ്പളം റെയിൽവേ സമാന്തര പാലത്തിന്റെ അവസാന ഘട്ടത്തിലെ ഏതാനും തൂണുകളുടെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്.
പാലങ്ങളുടെ നിർമാണത്തിന് കോൺക്രീറ്റ് എത്തിക്കുന്ന പ്ലാന്റുകളിലും തൊഴിലാളികളില്ലാത്തതു ജോലികളെ സാരമായി ബാധിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തൊഴിലാളികൾ മടങ്ങി വരുമെങ്കിലും മേയ് അവസാനത്തോടെ മഴ ആരംഭിച്ചാൽ പാത ഇരട്ടിപ്പിക്കലും പാലത്തിന്റെ നിർമാണ ജോലികളും കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് അധികാരികൾ. മഴക്കാലം വന്നാൽ പാത മണ്ണിട്ടുയർത്താനുള്ള പ്രവൃത്തികളും ശ്രമകരമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

