പാലക്കാട് ∙ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ ടെർമിനലായി ഉയർത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചതായി വി.കെ ശ്രീകണ്ഠൻ എം.പി. ലോക്സഭയിൽ വിഷയം ഉന്നയിച്ചതിനുള്ള മറുപടിയിലാണ് കേന്ദ്ര റെയിൽവേ സഹമന്ത്രി റവനീത് സിങ് ഇക്കാര്യം അറിയിച്ചത്.
സ്റ്റേഷനിൽ കോച്ചുകളുടെ അറ്റകുറ്റപ്പണിക്ക് സൗകര്യം ഒരുക്കാനുള്ള പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചു. ഒരു പിറ്റ് ലൈൻ, നാല് സ്റ്റേബിളിങ് ലൈനുകൾ, സിക്ക് ലൈൻ ഷെഡ് സൗകര്യങ്ങൾ, 17 ഐസിഎഫ് കോച്ചുകൾക്കായി ഒരു അധിക ബേ പ്ലാറ്റ്ഫോം എന്നിവ ഉണ്ടാകും.
നിലവിലുള്ള ഒരു ബേ പ്ലാറ്റ്ഫോം ലൈൻ 26 ഐസിഎഫ് കോച്ചുകൾക്കുള്ള പ്ലാറ്റ്ഫോം ലൂപ്പ് ലൈനാക്കി മാറ്റാനും അനുമതി ലഭിച്ചിട്ടുണ്ട്.
സ്റ്റേഷനിൽ രണ്ടാമത്തെ പിറ്റ് ലൈൻ നിർമിക്കാനും പരിശോധന നടക്കുന്നു. നിലവിലുള്ള നിർമാണങ്ങൾ പൂർത്തിയാകുമ്പോൾ പുതിയ ട്രെയിനുകൾക്ക് സ്റ്റേഷനിൽനിന്ന് യാത്ര ആരംഭിക്കാനും അവസാനിപ്പിക്കാനും സാധിക്കും.
ഇതോടെ പാലക്കാട് ടൗൺ സ്റ്റേഷൻ പാലക്കാട് ഡിവിഷന്റെ ടെർമിനലുകളിൽ ഒന്നായി കണക്കാക്കുമെന്നും മന്ത്രി എംപിക്കുള്ള മറുപടിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

