സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ കെ.ജി.റ്റി.ഇ പ്രീ – പ്രസ്സ് ഓപ്പറേഷൻ, കെ.ജി.റ്റി.ഇ പ്രസ്സ് വർക്ക്, കെ.ജി.റ്റി.ഇ പോസ്റ്റ് – പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് (പാർട്ട് ടൈം) 2026-27 കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 5 വരെ നീട്ടി. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം.
അപേക്ഷാ ഫോറം 100 രൂപയ്ക്ക് അതാത് സെന്ററിൽ നിന്നും നേരിട്ടും 135 രൂപ മണി ഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 24 എന്ന വിലാസത്തിൽ തപാലിലും/ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി- ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും ജൂൺ 5 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471 2474720, 0471 2467728.
വെബ്സൈറ്റ്: www.captkerala.com. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

