ആതൻസ് ∙ യുദ്ധം മൂലം അടഞ്ഞ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതയാത്ര വാഗ്ദാനം ചെയ്തു കപ്പൽക്കമ്പനികളിൽനിന്നും പണം തട്ടി. ക്രിപ്റ്റോകറൻസി നൽകിയാൽ സുരക്ഷിതയാത്ര ഉറപ്പാക്കാമെന്ന വാഗ്ദാനത്തിൽ വീണ ഒട്ടേറെ കമ്പനികളുടെ കപ്പലുകൾ ഹോർമുസ് ഭാഗത്ത് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നു ഗ്രീക്ക് മാരിടൈം റിസ്ക് മാനേജ്മെന്റ് സ്ഥാപനമായ മാരിസ്ക്സ് അറിയിച്ചു.
ഇറാൻ അധികൃതരെന്ന പേരിൽ ചുങ്കം ആവശ്യപ്പെട്ടാണു ഷിപ്പിങ് കമ്പനികൾക്കു സന്ദേശമെത്തിയത്.
ക്രിപ്റ്റോകറൻസിയാണു പണം കൈമാറേണ്ടത്. എന്നാൽ, ഇതിന് ഇറാൻ അധികൃതരുമായി ബന്ധമില്ലെന്നും മാരിസ്ക്സ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണത്തിനൊപ്പം യുഎസിന്റെ നാവികഉപരോധവും നിലവിലുണ്ട്. നൂറുകണക്കിനു കപ്പലുകളാണ് മേഖലയിൽ കുടുങ്ങിയിട്ടുള്ളതെന്നാണു റിപ്പോർട്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

