പുല്ലാട് ∙ 350 വർഷത്തിലേറെ പഴക്കമുള്ളതും ദേവതാപൂജകൾക്കായി ഉപയോഗിച്ചിരുന്നതുമായ മണിക്കിണർ വീണ്ടെടുത്തു. പടിഞ്ഞാറ്റേതിൽ ക്ഷേത്രക്കുളത്തിനോടു ചേർന്നു സ്ഥിതി ചെയ്തിരുന്ന മണിക്കിണർ സമീപം ഉണ്ടായിരുന്ന ഊട്ടുപുരയും കുളപ്പുരയും ക്ഷയിച്ച് ഇല്ലാതായപ്പോൾ വിസ്മൃതിയിലായി.
ക്ഷേത്രക്കുളത്തിന്റെ നവീകരണം നടക്കുന്ന വേളയിൽ സെക്രട്ടറി സജിത്തിന്റെ കാലിൽ തട്ടിയ കല്ല് ഇളക്കി മാറ്റാൻ ശ്രമിക്കുമ്പോഴാണ് ചതുരത്തിൽ വെട്ടുകല്ലിൽ തീർത്ത കിണറിന്റെ മേൽഭാഗം ശ്രദ്ധയിൽപെട്ടത്. മണിക്കിണറാണന്നു മനസ്സിലായതോടെ വീണ്ടെടുക്കുകയായിരുന്നു.
പടിഞ്ഞാറ്റേതിൽ കുളം പോലെ പ്രശസ്തമാണ് കിണറും.
ക്ഷേത്രക്കുളത്തിനോടു ചേർന്ന ഊട്ടുപുരയായിരുന്നു ആദ്യകാലത്ത് പൂജകൾക്കായി ഉപയോഗിച്ചിരുന്നത്.മണിക്കിണറിലെ വെള്ളമായിരുന്നു ക്രിയകൾക്കുള്ള തീർഥമായി എടുത്തിരുന്നത്. ക്ഷേത്ര കുളത്തിന്റെയും മണ്ഡപത്തിന്റെയും നവീകരണ നിർമാണ യജ്ഞത്തിലൂടെ പതിമൂന്നരയടി താഴ്ചയുള്ള പഴയ കാലത്തെ വെട്ടുകല്ലിൽ തീർത്ത മനോഹരമായ ഒരു കലാസൃഷ്ടി തന്നെയാണ് ഇപ്പോൾ വീണ്ടെടുത്തതെന്നു സെക്രട്ടറി സജിത്ത് മഹാദേവ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

