മുണ്ടത്തിക്കോട് ∙ കുട്ടംകുളത്തു സ്ഫോടനസ്ഥലത്തു നിന്നു വിളിപ്പാടകലെ പാടത്തിനരികിലെ ചീരമ്പൻ വീട്ടിലെല്ലാവരും പള്ളിപ്പെരുന്നാൾ ആഘോഷത്തിനു ബന്ധുക്കൾ ഒത്തുകൂടിയതിന്റെ ആഹ്ലാദത്തിലായിരുന്നു.
പൊടുന്നനെ ഭൂമികുലുങ്ങുന്ന ഉഗ്രശബ്ദവും ജനലുകൾ ചിതറിത്തെറിക്കുന്ന കാഴ്ചയും. കട്ടിലിൽ കിടന്ന കൈക്കുഞ്ഞിനെയുമെടുത്തു നിലവിളിച്ചുകൊണ്ടു പുറത്തേക്കോടിയ അനുഭവം പറയുമ്പോൾ ചീരമ്പൻ ആന്റണിയുടെ ഭാര്യ മറിയത്തിന്റെ കൈകാലുകൾ ഇപ്പോഴും വിറയ്ക്കുന്നു.
വീടിനു സമീപത്തൊരു വെടിക്കെട്ടുപുര പ്രവർത്തിക്കുന്നതിന്റെ ആധി പരിസരവാസികളുടെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നുവെന്നു മറിയം പറയുന്നു.
അപകടങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും വീടിന്റെ നേരെ മുന്നിൽ നോക്കിയാൽ കാണാവുന്നിടത്തെ പടക്കനിർമാണശാലയെക്കുറിച്ചു പരിസരവാസികൾ പലപ്പോഴും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ രണ്ടു കിലോമീറ്ററോളം ചുറ്റളവിലാണു വീടുകളിലെ ജനൽച്ചില്ലുകളും വാതിലുകളും തകർന്നത്.
അടുക്കളയിലെ പാത്രങ്ങൾ ചിതറിത്തെറിച്ചു. നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ വാസുദേവൻ
കുമരനല്ലൂർ ∙ തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടപകടത്തിൽ മരിച്ച വാസുദേവൻ കുടുംബത്തിന്റെ നെടുംതൂണായിരുന്നു. ഇന്നലെ രാവിലെയാണ് തൃശൂരിൽ പടക്കനിർമാണത്തിനായി വീട്ടിൽ നിന്നിറങ്ങിയത്. നാട്ടിൽ യന്ത്രം ഉപയോഗിച്ചു പുല്ലുവെട്ടലായിരുന്നു ജോലി.
കൃത്യമായും വൃത്തിയായും ചെയ്യുന്നതിനാൽ പല ക്ഷേത്രങ്ങളിലും ഉത്സവത്തിനു മുന്നോടിയായി കാടും പൊന്തയും വെട്ടിത്തെളിക്കുന്ന പണിയുണ്ടാകും.
അതില്ലാത്ത സമയത്ത് അറിയുന്ന മറ്റൊരു തൊഴിലായ പടക്കനിർമാണത്തിനു പോകും. പോയാൽ നാലോ അഞ്ചോ ദിവസം കഴിഞ്ഞാണു മടക്കം.
മാസങ്ങൾക്കു മുൻപു മകന് അപകടം പറ്റി ഏറെ സാമ്പത്തിക പ്രയാസത്തിൽ ആയിരുന്നു വാസുദേവൻ. ഇന്നലെ മകൻ അശ്വിൻ ദേവ് പഠനാവശ്യത്തിനായി എറണാകുളത്തു പോയിരിക്കുകയായിരുന്നു.
കൊടിക്കാംകുന്നിലെ ഏതൊരു പൊതുകാര്യത്തിനും ചെറുപുഞ്ചിരിയോടെ മുന്നിലുണ്ടാവാറുള്ള വാസുവിന്റെ സാന്നിധ്യം ഇനിയില്ല.
ചില്ലുകൾ ദേഹത്തേക്കു ചിതറി; സിലിണ്ടർ പൊട്ടിയെന്നു കരുതി
കുട്ടംകുളം പാടത്തിനു സമീപം താമസിക്കുന്ന കിടങ്ങൻ ബാബു വീട്ടിലെ സ്വീകരണ മുറിയിൽ നിലത്ത് വിശ്രമിക്കുകയായിരുന്നു. സ്ഫോടനത്തിനു പിന്നാലെ ജനൽച്ചില്ലുകൾ പൊട്ടി ദേഹത്തേക്കു പതിച്ചെന്ന് ബാബു പറഞ്ഞു.
ഈ സമയം ഭാര്യ ഓമന, മകൻ ലിജോ, മരുമകൾ സ്റ്റാനി, പേരക്കുട്ടികളായ ഇവാനിയ (6), ഇവാമിയ (3) എന്നിവർ വീട്ടിലുണ്ടായിരുന്നു. മുകളിലത്തെ നിലയിൽ വിശ്രമിക്കുകയായിരുന്നു ഇവർ.
കുട്ടികൾ ഉറക്കത്തിലും. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്നാണ് ആദ്യം കരുതിയതെന്നും ഉടൻ കുട്ടികളെ വാരിയെടുത്ത് പുറത്തേക്ക് ഓടിയെന്നും ഞെട്ടൽ വിട്ടുമാറാതെ ഓമനയും സ്റ്റാനിയും പറഞ്ഞു.
കിടങ്ങൻ വീടിന്റെ ഇരു നിലകളിലുമായി ആറോളം ജനൽച്ചില്ലകൾ പൊട്ടിച്ചിതറിയിട്ടുണ്ട്. സമാന രീതിയിൽ വെടിക്കെട്ട് നിർമാണശാലയിലെ പ്രധാന വഴിയിൽ താമസിക്കുന്ന സഹോദര കുടുംബങ്ങളായ നീലങ്കാവിൽ പീറ്ററിന്റെയും നീലങ്കാവിൽ ഷാജി ഫ്രാൻസിസിന്റെയും വീടുകൾക്കും നാശനഷ്ടമുണ്ടായി.
പീറ്ററിന്റെ വീട്ടിൽ മുകളിൽ നിലയിലെ ഷീറ്റുകളും ഇരു നിലകളിലെ ജനൽച്ചില്ലകളും തകർന്നു.
സ്ഫോടനശബ്ദം കേട്ട് പുറത്തേക്ക് ഓടിയെന്ന് നടുക്കം വീട്ടുമാറാതെ പീറ്റർ പറഞ്ഞു. ഷാജി ഫ്രാൻസിസിന്റെ വീട്ടിലെ മുകൾ നിലയിലെ വാതിലുകളിലൊന്ന് കട്ടിളയടക്കം തകർന്നു വീണു.
ഇതോടൊപ്പം കട്ടിലുകളിലൊന്നിലെ കിടയ്ക്കയും കത്തിനശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

