പുന്നയൂർക്കുളം ∙ ഗോവിന്ദപുരം അമ്പല നടയിലെ തന്റെ ലോട്ടറി ‘കുട’യിലേക്ക് ലോട്ടറി എടുക്കാൻ എത്തുന്നവരോട് കുറച്ചു ദിവസമായി കുശലാന്വേഷണത്തിനൊപ്പം ഒരു ചോദ്യം കൂടി കരുമത്തിൽ ചന്ദ്രൻ നീട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം എടുത്ത ടിക്കറ്റെല്ലാം നോക്കിയല്ലോല്ലേന്ന്?.
വിഷു ദിവസം നറുക്കെടുത്ത കേരള സർക്കാർ ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചത് ഇദ്ദേഹം വിറ്റ ടിക്കറ്റിലാണ്. പക്ഷേ 6 ദിവസമായിട്ടും ഉടമയെ കണ്ടെത്താനായിട്ടില്ല.
തനിക്ക് കിട്ടാനുള്ള കമ്മിഷൻ കിട്ടുമെങ്കിലും ടിക്കറ്റ് എടുത്തയാൾ സമ്മാനം അടിച്ച വിവരം അറിയാതെ പോകുമോ എന്ന ആധിയിലാണ് ചന്ദ്രേട്ടൻ.
ഹാപ്പി ലോട്ടറി ഏജൻസി വഴി വാങ്ങിയ ടിക്കറ്റിലെ DN-889830 എന്ന നമ്പറിൽ ആണ് സമ്മാനം അടിച്ചത്. 12 സീരിസിലും ഇതേ നമ്പർ വിറ്റത് ചന്ദ്രനാണ്.
സീരീസ് മാറിയതിനാൽ ഒന്നാം സമ്മാനം നഷ്ടപ്പെട്ട 8 പേർ സമാശ്വാസ സമ്മാനം വാങ്ങാൻ എത്തിയിരുന്നു.
ടിക്കറ്റ് എടുക്കുന്ന ആളുകളെ ഏതാണ്ട് ഓർത്ത് വയ്ക്കാറുണ്ടെങ്കിലും സമ്മാനം അടിച്ച ടിക്കറ്റ് എടുത്ത ആളുടെ മുഖം മാത്രം മനസ്സിൽ തെളിയുന്നില്ലെന്ന് ചന്ദ്രൻ പറയുന്നു. ലോട്ടറി തട്ടിനു മുന്നിൽ സമ്മാനാർഹമായ ടിക്കറ്റിന്റെ നമ്പർ വലുതാക്കി എഴുതി വച്ചിട്ടുണ്ട്.
സമീപത്തെ ബാങ്കുകളിൽ അന്വേഷിച്ചെങ്കിലും ഭാഗ്യവാൻ എത്തിയില്ലെന്നാണ് വിവരം. പുലർച്ചെ 5 മണിക്ക് അമ്പല നടയിൽ ചന്ദ്രൻ ലോട്ടറി വിൽപന തുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

