കണ്ടനാട് ∙ കാഴ്ചകളുടെ വസന്തമൊരുക്കി പുന്നച്ചാൽ പാടത്ത് വീണ്ടും സൂര്യകാന്തികൾ വിരിഞ്ഞു. ഒരു വശത്തു സൂര്യനെ നോക്കി പുഞ്ചിരിക്കുന്ന സൂര്യകാന്തിപ്പൂക്കളും മറുവശത്തു കടും പച്ചപ്പിൽ കുളിച്ചു നിൽക്കുന്ന തണ്ണിമത്തനും പന്തൽ വിരിച്ചുനിൽക്കുന്ന പടവലവും പയറും കണ്ടനാട് കൃഷി കൂട്ടായ്മയുടെ കരുതലാണ്.
തരിശുഭൂമിയായി കിടന്ന ഈ പാടശേഖരത്തെ പച്ചപ്പണിയിക്കാൻ മനു ഫിലിപ്പ് തുകലനും സാജു കുര്യൻ വൈശ്യംപറമ്പിലും ചേർന്നാരംഭിച്ച പരിശ്രമം ഇന്ന് നാടിനാകെ മാതൃകയാവുകയാണ്.
തുടർച്ചയായ 4–ാം വർഷമാണ് ഇവിടെ സൂര്യകാന്തിക്കൃഷി ചെയ്യുന്നത്. ലാഭത്തിനപ്പുറം പാടശേഖരത്തിൽ എത്തുന്നവർക്ക് കണ്ണിനു കുളിർമയേകുന്ന കാഴ്ച ഒരുക്കുക എന്നതാണ് ഈ പൂന്തോട്ടത്തിനു പിന്നിലെ ലക്ഷ്യം.
കഴിഞ്ഞ തവണ നടൻ ധ്യാൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ നടന്ന നെൽക്കൃഷിക്കു ശേഷമാണ് ഇത്തവണ സൂര്യകാന്തിയും പച്ചക്കറിയും നട്ടത്. 7 തരം തണ്ണിമത്തനാണ് ഇത്തവണ പ്രധാന ആകർഷണം.
മുൻപ് ടിക്കറ്റ് വച്ചായിരുന്നു പ്രവേശനമെങ്കിൽ ഇത്തവണ സന്ദർശകർക്കു സൗജന്യമായി ഈ കാഴ്ചകൾ ആസ്വദിക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

