ശാസ്താംകോട്ട ∙ പ്രധാന സർക്കാർ ഓഫിസുകളെ, കുന്നത്തൂർ താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ട
ജംക്ഷനിൽ കേന്ദ്രീകരിക്കാനും അതിലൂടെ ജനങ്ങൾക്കു സേവനങ്ങൾ വേഗത്തിൽ ലഭിക്കുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച റവന്യു ടവറിന്റെ നിർമാണം ഇഴയുന്നു. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മാർച്ചിൽ ഉദ്ഘാടനം നടത്തുമെന്ന പ്രഖ്യാപനം പാഴായി.
സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാനുള്ള ജാഗ്രത ഭരണ – ഉദ്യോഗസ്ഥ തലങ്ങളിൽ ഉണ്ടായില്ലെന്നാണു പരാതി. കെട്ടിട
നിർമാണം എത്രനാൾ നീണ്ടു പോകുമെന്നും വ്യക്തതയില്ല.
ശാസ്താംകോട്ട ടൗണിൽ പോസ്റ്റ് ഓഫിസിനു പിന്നിൽ ജലഅതോറിറ്റിയുടെ ക്വാർട്ടേഴ്സുകൾ നിന്നിരുന്ന സ്ഥലം ഏറ്റെടുത്താണ് 2 ഘട്ടമായി 12.5 കോടി രൂപ ചെലവുള്ള പദ്ധതി സർക്കാർ നടപ്പാക്കുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണു നിർമാണ ചുമതല. 2 ലിഫ്റ്റുകൾ അടക്കം ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ ഉൾപ്പെടെ 17 ഓഫിസുകൾ തുറക്കാനാണു തീരുമാനം.
താലൂക്ക് ഓഫിസ്, സിവിൽ സപ്ലൈസ്, മരാമത്ത് നിരത്ത് – കെട്ടിട വിഭാഗങ്ങൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, ഭക്ഷ്യസുരക്ഷ, തൊഴിൽ, ക്ഷേമനിധി, മൈനർ ഇറിഗേഷൻ, മണ്ണ് സംരക്ഷണം, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയടക്കം പുതിയ കെട്ടിടത്തിലേക്കു മാറ്റാനാണ് ആലോചിക്കുന്നത്.
ആദ്യഘട്ടം എന്ന നിലയ്ക്കനുവദിച്ച 7.5 കോടി രൂപയുടെ പദ്ധതിയിൽ 2 നിലകൾ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടത്.
2ാം ഘട്ട നിർമാണത്തിനു തുക അനുവദിക്കാനുള്ള പ്രാരംഭ നടപടികൾ പോലും ആയിട്ടില്ല.
ശാസ്താംകോട്ട ജംക്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ തടാകതീരത്തെ കുന്നിൻ മുകളിലെ പഴയ കെട്ടിടത്തിലാണു നിലവിൽ സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
മൂന്നര പതിറ്റാണ്ട് പഴക്കമുള്ള കാലഹരണപ്പെട്ട കെട്ടിടമാണിത്.
വിവിധ ആവശ്യങ്ങൾക്കായി ഓഫിസുകളിലേക്ക് ഒന്നുകിൽ സ്വന്തം വാഹനത്തിലെത്തണം അല്ലെങ്കിൽ ജംക്ഷനിൽ ബസിറങ്ങി നടക്കണം. ഇതൊന്നുമല്ലെങ്കിൽ ഓട്ടോറിക്ഷകളെ ആശ്രയിക്കണം.
ചില ഓഫിസുകളാകട്ടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ വാടക കെട്ടിടങ്ങളിലാണു പ്രവർത്തിക്കുന്നത്.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതോടെയാണു നടപടികൾ വൈകിയതെന്നും കെട്ടിട നിർമാണം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

