മൂവാറ്റുപുഴ ∙ വാളകം പൊട്ടുമുഗൾ ഭാഗത്ത് ജലസംഭരണിയുടെ നിർമാണത്തിന് ഉപയോഗിച്ചിരുന്ന മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന നിർമാണ സാമഗ്രികളുടെ മോഷണവുമായി ബന്ധപ്പെട്ട് ആക്രിക്കട ഉടമ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു.
ആക്രിക്കട ഉടമ മുളവൂർ സ്വദേശി ഷെമീർ (46), വാളകം സ്വദേശികളായ ബേസിൽ (18), ആദർശ് (18), അശ്വിൻ (18) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത 4 പേർക്കെതിരെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് തയാറാക്കി നൽകി.
ആക്രിക്കട
ഉടമയായ ഷമീർ, പ്രതികൾ പലപ്പോഴായി എത്തിച്ചു കൊടുത്തിരുന്ന മോഷണ മുതലുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഉയർന്ന വിലയ്ക്ക് മറിച്ച് വിറ്റുവരികയായിരുന്നു. എസ്ഐമാരായ ബിനോയ് അബ്രഹാം, കെ.എം.അബ്ദുൽഖനി, ആർ.ബി.റോഷ്നി, എം.എം.ഉബൈസ്, ഷിബു മാത്യു, എഎസ്ഐ എ.വി.ദിനി,സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിനിൽ എൽദോസ്, സന്ദീപ് ബാബു, കെ.ടി.നിജാസ്, രഞ്ജിത് രാജൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

