വാഷിങ്ടൻ ∙രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവുമുയർന്ന എണ്ണ കയറ്റുമതിയുമായി യുഎസ്. ഇറാനെതിരായ യുഎസ് – ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതോടെ യുഎസിൽനിന്നുള്ള എണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ ആവശ്യം കുതിച്ചുയരുകയായിരുന്നു.
യുഎസിന്റെ എണ്ണ കയറ്റുമതിയുടെ തോത് ഇറക്കുമതിയെ വൈകാതെ മറികടക്കും.
ക്രൂഡ് ഓയിൽ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം പ്രതിദിനം 66,000 ബാരലായി കുറഞ്ഞെന്ന് യുഎസ് പറയുന്നു. 2001 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
കയറ്റുമതി പ്രതിദിനം 52 ലക്ഷം ബാരലിൽ എത്താനാണ് സാധ്യത. കഴിഞ്ഞ 7 മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
പ്രതിദിനം 60 ലക്ഷം ബാരൽ വരെ എണ്ണ കയറ്റുമതി ചെയ്യാൻ യുഎസിനു ശേഷിയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

