കോഴിക്കോട് ∙ സ്വർണമാണ് സുരക്ഷിത നിക്ഷേപമാണെന്നും ആഭരണമായി അണിയുന്നതിന് മാത്രമല്ല, എക്കാലത്തേക്കുമുള്ള സമ്പാദ്യവുമാണെന്ന് ഉപഭോക്താക്കൾ തിരിച്ചറിഞ്ഞ് കൂടുതൽ സ്വർണം വാങ്ങുകയാണെന്നും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണവിലയിൽ 250 ശതമാനത്തോളം വർധനവാണ് ഉണ്ടായിട്ടുള്ളതെന്നും, കഴിഞ്ഞ വർഷം അക്ഷയതൃതീയയ്ക്ക് വാങ്ങിയതിനെക്കാൾ 60%ത്തോളം ലാഭമാണ് സ്വർണത്തിൽ നിന്നും ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അക്ഷയതൃതീയ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അരുൺ മല്ലർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിൽ അംഗം സുധീർ കല്യാൺ, ഇ.കെ.വിജയരാജ്, എൻ.പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

