പുനലൂർ ∙ റെയിൽവേ സ്റ്റേഷനിൽ 1എ പ്ലാറ്റ്ഫോം സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. പകൽസമയത്തു മണിക്കൂറുകളോളം ട്രെയിൻ റേക്കുകൾ വെറുതേയിടേണ്ടി വരുന്ന ഇവിടെ ക്രോസിങ് സുഗമമാക്കുന്നതിനും ഭാവിയിൽ കൂടുതൽ ട്രെയിനുകൾ വരുമ്പോൾ ഉള്ള സൗകര്യക്കൂടുതലിനും (മൂന്നാം പ്ലാറ്റ്ഫോം എന്ന നിലയിൽ ഉപയോഗിക്കാൻ) 1എ പ്ലാറ്റ്ഫോം ഇവിടെ സജ്ജീകരിക്കുന്നത് ഉത്തമമാകും.
ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കായി റെയിൽവേ സ്റ്റേഷൻ മന്ദിരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് നിലവിൽ ഒരു ട്രാക്ക് ഭൂരിഭാഗം ദിവസങ്ങളിലും ഉപയോഗിക്കാതെ കിടക്കുകയാണ്.
വർഷാവർഷം നിശ്ചിത സമയങ്ങളിൽ ഇവിടെ മെറ്റൽ എത്തിച്ചു ട്രാക്കിൽ മെറ്റൽ പാക്കിങ് നടത്തുന്നതിനു കൊണ്ടുപോകാറുണ്ട്. ഇതിനു പ്രത്യേക വാഗണുകളും ഇവിടെയെത്തും.
ഈ ആവശ്യത്തിനായി പ്രത്യേക ട്രാക്ക് നിർമിക്കാം.
നിലവിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ട്രാക്ക് കൂടി ഉൾപ്പെടുത്തി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഉള്ളതുപോലെ 1എ പ്ലാറ്റ്ഫോം സ്ഥാപിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇപ്പോൾ 4 ട്രെയിനുകളാണു പുനലൂരിൽ സർവീസ് അവസാനിപ്പിക്കുന്നത്.
പകൽസമയങ്ങളിൽ ഏകദേശം 19 മണിക്കൂറോളം പുനലൂർ റെയിൽവേ സ്റ്റേഷന്റെ 2ാം പ്ലാറ്റ്ഫോമിൽ ട്രെയിൻ റേക്ക് ഉണ്ടാകും.
അതിനാൽ പുനലൂരിൽ പലപ്പോഴും കൃത്യമായി ക്രോസിങ് നടത്തുവാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. ഇത് ഈ പാത വഴിയുള്ള ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിക്കുന്നുമുണ്ട്.
ഇത് ഒഴിവാക്കാൻ പുനലൂർ റെയിൽവേ സ്റ്റേഷനിൽ ഇപ്പോൾ വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന ട്രാക്ക് 1എ പ്ലാറ്റ്ഫോം ആക്കി മാറ്റണം എന്നതാണ് ആവശ്യം. അങ്ങനെ വന്നാൽ പുനലൂരിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഈ പ്ലാറ്റ്ഫോമിൽ നിർത്തുവാൻ സാധിക്കും.
ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകൾ പുനലൂർ വഴി കടന്നുപോകുന്ന ട്രെയിനുകൾക്കായി ഉപയോഗിക്കാനും കഴിയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

