ഈ വര്‍ഷം ജനുവരിയില്‍ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെഎല്‍എഫ്) നടന് പ്രകാശ് രാജ് നടത്തിയ പ്രഭാഷണത്തിലെ ഒരു ഭാഗം വിവാദത്തില്‍. രാമായണത്തെ അധികരിച്ച് കുട്ടികള്‍ അവതരിപ്പിച്ച ഒരു നാടകം കാണാന്‍ താന്‍ ഇടയായെന്ന് പറഞ്ഞ പ്രകാശ് രാജ് അതിന്റെ പ്രത്യേകത എന്തെന്നും വിവരിക്കുന്നുണ്ട്.
മാസങ്ങള്‍ക്കിപ്പുറം ഈ ഭാഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിന് പിന്നാലെയാണ് ഇത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
വിഷയത്തില്‍ പ്രകാശ് രാജിനെതിരെ പരാതിയുമായി താന്‍ ദില്ലി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകനായ അമിത് സച്ച്ദേവ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. കെഎല്‍എഫിലെ പ്രകാശ് രാജിന്റെ പ്രഭാഷണത്തിലെ ഇപ്പോള്‍ വിവാദമായ ഭാഗം ഇങ്ങനെ ആയിരുന്നു- “ആ കുട്ടികള്‍ രാമായണം മാറ്റിയെഴുതി, നാടകമായി.
പൊടുന്നനെ രാമനും ലക്ഷ്മണനും സീതയും തെന്നിന്ത്യയിലേക്ക് വന്നു. ലക്കി എന്നാണ് രാമന് ലക്ഷ്മണനെ വിളിക്കുന്നത്.
അവിടെ ഒരു കാട് കാണുന്നല്ലോ എന്ന് ലക്ഷ്മണന് രാമനോട് പറഞ്ഞു. അത് കാടല്ല ആരുടെയോ ഭൂമിയാണെന്നും കൃഷിസ്ഥലമാണെന്നും രാമന് പറഞ്ഞു.
അവിടെ ഭക്ഷണത്തിനുള്ള ഫലങ്ങള്‍ ഉണ്ടായിരുന്നു. അത് മോഷണം ആവുമോ എന്ന് ലക്ഷ്മണന് ചോദിച്ചു.
വിശപ്പ് ഉള്ളതുകൊണ്ട് ഭക്ഷിച്ചാല്‍ അത് മോഷണമാവില്ലെന്ന് രാമന് പറഞ്ഞു. അവര്‍ പഴങ്ങള്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രാവണനും ശൂര്‍പ്പണഖയും കൂടി അവിടേക്ക് വന്നു.
ശൂര്‍പ്പണഖ കോപിഷ്ഠയായിരുന്നു. അണ്ണാ, ആരോ നമ്മുടെ പഴങ്ങള്‍ കഴിക്കുന്നുവെന്ന് ശൂര്‍പ്പണഖ പറഞ്ഞു.
വിശപ്പ് കൊണ്ട് കഴിക്കുന്നതല്ലേ അവര്‍ ഭക്ഷിച്ചതിന് ശേഷം സംസാരിക്കാമെന്ന് രാവണന് സമാധാനിപ്പിച്ചു.” “ചില ആദിവാസികള്‍ വന്നിരിക്കുന്നെന്ന് രാവണനെയും ശൂര്‍പ്പണഖയെയും കണ്ട് രാമന് ലക്ഷ്മണനോട് പറഞ്ഞു. അല്ല, ഞങ്ങള്‍ ഉടമകളാണെന്ന് രാവണന് പറഞ്ഞു.
ഞങ്ങള്‍ ഇത് കഴിച്ച സ്ഥിതിക്ക് അതിന്റെ പണം നല്കാന് ബാധ്യസ്ഥരാണെന്നും എത്രയാണ് വിലയെന്നും രാമന് ചോദിച്ചു. 2000 ഡോളറും ജിഎസ്ടിയും ആണെന്ന് ശൂര്‍പ്പണഖ പറഞ്ഞു.
കൈയില്‍ പണമില്ലെന്ന് പറഞ്ഞതുകൊണ്ട് എന്തെങ്കിലും ഡിസ്കൗണ്ട് കൊടുക്കാന്‍ ശൂര്‍പ്പണഖയോട് രാവണന് പറഞ്ഞു. 20 ശതമാനം ഡിസ്കൗണ്ട് തരാമെന്ന് ശൂര്‍പ്പണഖ പറഞ്ഞു.
അപ്പോഴും കൈയില്‍ പണമില്ലെന്നാണ് അവര്‍ പറഞ്ഞത്. പണമില്ലാത്തതുകൊണ്ട് കഴിച്ച പഴങ്ങളുടെ വിത്തുകള്‍ ഇവിടെ പാകിയിട്ട് പോകാന്‍ രാവണന് പറഞ്ഞു.
ഐ ആം രാമ ഫ്രം നോര്‍ത്ത്. ഐ ആം രാവണ ഫ്രം സൗത്ത്.
നൈസ് ടു മീറ്റ് യു എന്ന് പറഞ്ഞ് അവര്‍ പിരിഞ്ഞു. ഈ കുട്ടികള്‍ രാഷ്ട്രീയമാണ് പറയുന്നത്.
നിങ്ങള്‍ ഇവിടെ വന്ന് ഹിന്ദി പറയണമെന്ന് നിര്‍ബന്ധിക്കാതിരിക്കൂ. പകരം മലയാളം പഠിക്കൂ.
നിങ്ങള്‍ ഇവിടെ ജോലി ചെയ്യാന്‍ വന്ന ഒരു മാനേജര്‍ ആണെങ്കില്‍ ഓഫീസില്‍ ബീഫ് കഴിക്കരുതെന്ന് പറയാതിരിക്കൂ. ഞങ്ങള്‍ ഒരു ബീഫ് ഫെസ്റ്റ് നടത്തും.
ഒരു രാജ്യം. ഒരു മതം എന്ന് പറയാതിരിക്കൂ.
പുറത്ത് പോകൂ. ഇത് ഞങ്ങളുടെ മണ്ണാണ്.
അത് മനസിലാക്കി പെരുമാറുക”, പ്രകാശ് രാജ് പറഞ്ഞിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

