സംസ്ഥാനത്തെ സ്വർണവില ഇന്നും വർധിച്ചു. ഗ്രാമിന് 20 രൂപ കൂടി 14,260 രൂപയിലെത്തി.
പവന് 160 രൂപയുടെ വർധനയുണ്ട്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,14,080 രൂപയാണ് നൽകേണ്ടത്.
മാർച്ചിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഏറ്റവും കുറഞ്ഞ വില.
യുഎസ് – ഇറാൻ യുദ്ധത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്വർണവില വർധിക്കുന്നത്.
സാധാരണ യുദ്ധസമാന സാഹചര്യങ്ങളിലാണ് സ്വർണ വില വർധിക്കുന്നത്. പ്രതിസന്ധി മാറിയാൽ വില കുറയുന്നതും പതിവാണ്.
എന്നാൽ ഇറാൻ യുദ്ധം തുടങ്ങിയതോടെ വില കുറയുകയാണ് ഉണ്ടായത്. ഹോർമുസിലെ തടസത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില വർധിച്ചതോടെ അമേരിക്കൻ ഡോളർ വിനിമയ നിരക്ക് ഉയർന്നിരുന്നു.
ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കൂടി.
ക്രൂഡ് ഓയിൽ വില ഉയരുന്നത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പമുണ്ടാക്കുമെന്ന ആശങ്കയും ഇതിനിടയിൽ ശക്തമായി. ഇതോടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കില്ലെന്നാണ് കരുതുന്നത്.
പലിശ നിരക്ക് കൂടി നിൽക്കുന്നത് സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് കുറയ്ക്കും.
എന്നാൽ യുഎസ് ഇറാൻ സമാധാനശ്രമങ്ങൾ പുനരാരംഭിക്കുകയും ക്രൂഡ് ഓയിൽ വില കുറയുകയും ചെയ്തതോടെ സ്വർണവും കയറ്റം തുടങ്ങി. ഔൺസിന് 4,800 ഡോളറിന് മുകളിലെത്തിയതോടെ ഇന്ന് വലിയ രീതിയിൽ ലാഭമെടുപ്പും പ്രകടമായിരുന്നു.
ഇതോടെയാണ് സ്വർണവിലയിലെ കുതിപ്പിന് ഇടവേള വന്നത്. നിലവിൽ 0.25 ശതമാനം നേട്ടത്തിൽ ഔൺസിന് 4,825 ഡോളർ എന്ന നിലയിലാണ് സ്വർണം.
കേരളത്തിൽ ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1.29 ലക്ഷം രൂപയോളം വിലവരും.
ആഭരണ വിലയ്ക്ക് പുറമെ മൂന്നു മുതൽ മുപ്പത് ശതമാനം വരെയാണ് കേരളത്തിൽ പണിക്കൂലി ഈടാക്കുന്നത്. കൂടാതെ മൂന്നു ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും നൽകേണ്ടി വരും.
ഇതെല്ലാം ചേർത്ത തുകയാണ് മുകളിൽ നൽകിയിരിക്കുന്നത്.
ലൈറ്റ് വെയിറ്റ് സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് 11,780 രൂപയാണ് വില. ചില ജ്വല്ലറികളിൽ ഇത് 11,715 രൂപയ്ക്കും വിൽക്കുന്നുണ്ട്.
വെള്ളി വില ഗ്രാമിന് 270 രൂപയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

