പനമരം ∙ പൊള്ളുന്ന വേനൽച്ചൂടിൽ സഞ്ചാരികളുടെയും അലക്കുകാരുടെയും മറ്റും ഇഷ്ട കേന്ദ്രമായി തടയണകളും ചെക്ഡാമുകളും മാറുന്നു.
കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങിയതോടെ അലക്കാനും കുളിക്കാനുമായിട്ടാണ് ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ഓരോ തടയണകൾക്കു സമീപവും ഒട്ടേറെയാളുകൾ ദിനംപ്രതിയെത്തുന്നത്. പനമരം – മാനന്തവാടി റോഡിൽ കൊയിലേരി പാലത്തിന് സമീപത്തെ ചെക്ക് ഡാമിൽ എത്തുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടി വരികയാണ്.
ഇവിടത്തെ മനോഹര കാഴ്ചയും അലക്കാനും കുളിക്കാനുമുള്ള സൗകര്യവുമാണ് ആകർഷണം. ഡാമിനു സമീപത്തെ മരത്തണലിൽ വിശ്രമിക്കുന്നതിനും വാഹനയാത്രക്കാർ അടക്കം ഇവിടെ ഇറങ്ങി സമയം ചെലവഴിക്കുന്നുണ്ട്.
ഇതിനെല്ലാം പുറമേ നീന്തൽ പരിശീലിക്കുന്നതിനായും ഒട്ടേറെ പേർ എത്തുന്നു.
വെള്ളത്തിലിറങ്ങുമ്പോൾ സൂക്ഷിക്കണേ…
കൽപറ്റ ∙ പുഴകളിലും കുളങ്ങളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങുന്നവർക്ക് ജാഗ്രതാ നിർദേശവുമായി പൊലീസ്. വയനാട് പൊലീസിന്റെ സമൂഹമാധ്യമ പേജുകളിലും അക്കൗണ്ടുകളിലും ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.
അവധിക്കാലത്തു മുങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടൽ. പുറമേ ശാന്തമായി തോന്നുന്ന പുഴകളും ജലാശയങ്ങളും എല്ലായ്പ്പോഴും സുരക്ഷിതമാകണമെന്നില്ലെന്നും അശ്രദ്ധയുടെയും അമിത ആത്മവിശ്വാസത്തിന്റെയും ഒരു നിമിഷം മതി വലിയ ദുരന്തങ്ങൾക്കു കാരണമാകാമെന്നും വിഡിയോ ദൃശ്യങ്ങളിൽ പറയുന്നു.
മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ ജലാശയങ്ങളിൽ വിടരുത്.
നീന്തൽ അറിയാതെയും ജീവരക്ഷാ ഉപകരണങ്ങളില്ലാതെയും വെള്ളത്തിൽ ഇറങ്ങുന്നത് അപകടകരമാണെന്നും മുന്നറിയിപ്പ് നൽകുന്നു. സുഹൃത്തുകൾ അപകടത്തിൽപ്പെട്ടാൽ വെള്ളത്തിലേക്ക് ചാടാതെ രക്ഷാപ്രവർത്തകരെ ഉടൻ വിവരം അറിയിക്കണമെന്നും നിർദേശിക്കുന്നു.
സെൽഫിയോ വിഡിയോയോ എടുക്കുന്നതിനായി അപകടകരമായ സ്ഥലങ്ങളിലേക്ക് പോകരുതെന്നും ‘റീലുകളെക്കാൾ വിലപ്പെട്ടത് ജീവൻ തന്നെയാണ്’ എന്ന സന്ദേശവും പൊലീസ് മുന്നോട്ടുവയ്ക്കുന്നു. ലഹരി ഉപയോഗിച്ച് വെള്ളത്തിലിറങ്ങരുത്.
അധികൃതരുടെ മുന്നറിയിപ്പുകളും ബോർഡുകളും കർശനമായി പാലിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

