ചെന്നൈ: തമിഴ്നാട് സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടന്ന സ്കൂളിന് ഒരുകിലോമീറ്റർ അകലെയാണ് വിജയമുരുകന്റെ മൃതദേഹം കണ്ടെത്തിയത്.
3 വയസുള്ള മകളുടെ മൃതദേഹവും കണ്ടെത്തി. മകൾക്ക് വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.
അധ്യാപിക ശ്രീവിദ്യയെ വെട്ടിപരിക്കെല്പിച്ചതിന് ശേഷം മകളെയും എടുത്ത് മതിൽ ചാടി ഓടിരക്ഷപെടുകയായിരുന്നു. അതേസമയം തമിഴ്നാട് സേലത്ത് ഇന്നലെയാണ് അധ്യാപികയെ സ്കൂളിൽ കയറി ഭർത്താവ് വെട്ടിക്കൊന്നത്.
തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്. ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്.
ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു. മൂന്ന് വയസ്സുള്ള മകളെയും എടുത്തുകൊണ്ടാണ് ഓടിപ്പോയത്.
വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

