നാദാപുരം ∙ കാത്തു നിന്നവർക്കു മുൻപിലേക്ക് നട്ടുച്ചയ്ക്ക് മൂന്ന് ആംബുലൻസുകൾ ഒരുമിച്ചെത്തിയപ്പോൾ വേവത്തെ അരീക്കുണ്ടിൽ വീട് കണ്ണീർക്കടലായി. ശനിയാഴ്ച വൈകിട്ട് മയ്യഴിപ്പുഴയിൽ ജീവൻ പൊലിഞ്ഞ അരീക്കുണ്ടിൽ അൻസാർ(45), ഭാര്യ തരുവണ സ്വദേശിനി സുഹാദ(38), അൻസാറിന്റെ സഹോദരൻ ഹനീഫിന്റെ മകൾ ഇസ മറിയം(8) എന്നിവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷമാണ് വേവത്തെ വീട്ടിലെത്തിച്ചത്.
വൻജനാവലി മൂവരെയും അവസാനമായി ഒരു നോക്കു കാണാൻ കാത്തു നിന്നു.
ഉറ്റ ബന്ധുക്കളെ മാത്രം കാണിച്ച ശേഷം മൃതദേഹങ്ങൾ ഒന്നരയോടെ പാറക്കടവ് വലിയ ജുമുഅത്ത് പള്ളിയിലേക്ക് എത്തിച്ചു. അപ്പോഴേക്കും പള്ളിയും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു.
3 പേരുടെയും മൃതദേഹങ്ങൾക്കായി പല തവണ പള്ളിയിൽ ജനാസ നമസ്കാരം നടന്നു.
അൻസാറിന്റെയും ഇസ മറിയത്തിന്റെയും മൃതദേഹങ്ങൾ പാറക്കടവ് പള്ളി കബർസ്ഥാനിൽ കബറടക്കി. സുഹാദയുടെ മൃതദേഹം ബന്ധുക്കൾ തരുവണയിലേക്കു കൊണ്ടു പോയി കബറടക്കി.
ശനിയാഴ്ച മുതൽ ഇന്നലെ പോസ്റ്റുമോർട്ടം പൂർത്തിയായി ജനാസ നമസ്കാരം നടക്കുന്നതു വരെ ഷാഫി പറമ്പിൽ എംപിയും ഒട്ടേറെ രാഷ്ട്രീയ നേതാക്കളും പൊതു പ്രവർത്തകരും മൃതദേഹങ്ങളെ അനുഗമിച്ചു.
യുഡിഎഫ് സ്ഥാനാർഥി കെ.എം.അഭിജിത്ത് നാദാപുരം താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും വേവത്തെ വീട്ടിലും പാറക്കടവ് പള്ളിയിലും എത്തി.
ഇ.കെ.വിജയൻ എംഎൽഎ രാവിലെ മുതൽ വേവത്തെ വീട്ടിലെത്തി കബറടക്ക നടപടി തുടങ്ങിയതോടെയാണ് മടങ്ങിയത്.
പഞ്ചായത്ത് പ്രസിഡന്റുമാരായ വളപ്പിൽ കുഞ്ഞമ്മദ്(തൂണേരി), അഹമ്മദ് പുന്നക്കൽ (ചെക്യാട്), സഫീറ മൂന്നാംകുനി(നാദാപുരം), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ്, സ്ഥിരം സമിതി അധ്യക്ഷ പി.ഷാഹിന, മറ്റു ജനപ്രതിനിധികളായ സൂപ്പി നരിക്കാട്ടേരി, കെ.എം.രഘുനാഥ്, അഖില മര്യാട്ട്, അഹമ്മദ് കുറുവയിൽ, സി.എച്ച്.ഹമീദ്, സി.കെ.ജമീല, സലീം ചെക്യാട്, മറ്റു രാഷ്ട്രീയ നേതാക്കളായ മുഹമ്മദ് ബംഗ്ലത്ത്, എം.പി.ജാഫർ, മോഹനൻ പാറക്കടവ്, രവീഷ് വളയം, വി.വി.മുഹമ്മദലി, എം.പി.സൂപ്പി, എ.മോഹൻദാസ്, പി.പി.ചാത്തു, കെ.കെ.അബൂബക്കർ ഹാജി, അബൂബക്കർ പൊന്നങ്കോടൻ, പി.എം.സുരേഷ് ബാബു, കരിമ്പിൽ ദിവാകരൻ, കെഎംസിസി ജില്ലാ പ്രസിഡന്റ് കെ.പി.മുഹമ്മദ്, ഇൻകാസ് ഗ്ലോബൽ കമ്മിറ്റി മെംബർ കെ.കെ.ഉസ്മാൻ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ.ആമിന തുടങ്ങിയവർ അന്ത്യ കർമങ്ങൾക്കെത്തി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

