ആലപ്പുഴ ∙ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാറുള്ളവർ, ചെയ്തവർ ഈ ചെറുപ്പക്കാരനെ കണ്ടിട്ടുണ്ടാവും, തയ്യിൽ പെരിങ്ങാല സ്വദേശി മുകേഷിനെ. ഉയരം കുറഞ്ഞ് മെലിഞ്ഞ ശരീരം, ദയനീയമായ ചിരി, സൗമ്യമായ പെരുമാറ്റം.
ആ ചെറിയ ശരീരത്തെ കാൻസർ കാർന്നു തിന്നുമ്പോഴാണ് ഈ കൊടും വെയിലിൽ മുകേഷ് ഓട്ടോറിക്ഷ ഓടിക്കുന്നതെന്നത് ആരുടെയും ഹൃദയം തകർക്കും. ഇരുപത് വർഷം മുൻപ് കുടൽ ചീയുന്ന ക്രോൺസ് രോഗം ബാധിച്ചു.
അന്ന് മുതൽ ഏഴോ എട്ടോ ശസ്ത്രക്രിയകൾ. ചെറുകുടൽ മൂന്ന് ബാഗുകളിലായി ആ അയഞ്ഞ ഉടുപ്പിനുള്ളിൽ വയറിനോട് ചേർത്ത് കെട്ടിവച്ചിട്ടുണ്ട്.
എന്നും വെളുപ്പിന് മൂന്ന് മണിക്ക് മുകേഷ് സ്റ്റാൻഡിൽ എത്തും.
മുകേഷിന്റെ അവസ്ഥകൾ അറിഞ്ഞ് ഒരു പെൺകുട്ടി വിവാഹം കഴിക്കാൻ തയാറായി. ഇരുവർക്കും ഒരു പെൺകുഞ്ഞുണ്ട്.
രണ്ടു പേരും രാപകൽ ഇല്ലാതെ അധ്വാനിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ അമ്മയ്ക്ക് കാൻസർ ബാധിച്ചു. അതോടെ സ്വന്തമായി ഉണ്ടായിരുന്ന ചെറിയ വീടും വിറ്റു.
വാടകയ്ക്ക് താമസിക്കുമ്പോൾ മുകേഷിന്റെ കഥയറിഞ്ഞ് ചെങ്ങന്നൂർ സ്വദേശിയായ പ്രവാസി ഒരു ചെറിയ വീട് വച്ചു നൽകാൻ തയാറായി. അതിന്റെ പണി പകുതിയാവുമ്പോഴേക്കും മുകേഷിനും കാൻസർ സ്ഥിരീകരിച്ചു.
ഒരു ഇഞ്ചക്ഷന് ഒന്നേമുക്കാൽ ലക്ഷം രൂപ വരുന്ന ഇഞ്ചക്ഷൻ ഉപയോഗിച്ചുള്ള ഇമ്യൂണോ തെറാപ്പിയിലൂടെ മുകേഷിന്റെ ജീവൻ രക്ഷിക്കാനാവുമെന്ന് ഡോക്ടർമാർ പറയുന്നു.
പന്ത്രണ്ട് മുതൽ മുപ്പത്തിയാറ് ഇഞ്ചക്ഷനുകൾ വരെ വേണ്ടി വന്നേക്കാം. ഒരായുസ്സിൽ ഒരു മനുഷ്യ ശരീരം അനുഭവിക്കാവുന്നതിന്റെ നൂറു മടങ്ങ് വേദന അനുഭവിക്കുമ്പോഴും ഭാര്യയും കുഞ്ഞുമൊത്ത് നെയ്തെടുക്കാൻ ശ്രമിച്ച മനോഹരമായ കുഞ്ഞു ജീവിതം വിധി കീറിയെറിയാൻ തുടങ്ങുകയാണ്.
പക്ഷേ സുമനസുകൾ ഒന്നിച്ചാൽ മുകേഷിനു ജീവിതം മടക്കിക്കൊടുക്കാനകും.
മുകേഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: Account Name : Mukesh. M SBI, Kayamkulam Branch Account Number : 57025815492 IFSC Code : SBIN0070078
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

