ദില്ലി: ജെഇഇ മെയിൻ ഉത്തരസൂചിക തെറ്റെന്ന പരാതിയുമായി വിദ്യാർത്ഥികളും അധ്യാപകരും. കഴിഞ്ഞ ഞായറാഴ്ച നടന്ന കെമിസ്ട്രി സെക്ഷൻ 2 വിൻ്റെ ഉത്തര സൂചികയിലാണ് പിഴവുകൾ കണ്ടത്തിയത്.
ഇന്നലെയാണ് ഉത്തര സൂചിക പ്രസിദ്ധീകരിച്ചത്. പിന്നാലെ ഉത്തരസൂചികയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങൾ വഴി വ്യാപക വിമർശനം ഉയർന്നിരുന്നു.
ഉത്തരസൂചികയിൽ 18-ഓളം ഉത്തരങ്ങൾ തെറ്റാണെന്നാണ് വിദ്യാർത്ഥികളും വിദഗ്ദ്ധരും ആരോപിക്കുന്നത്. തുടർന്ന് ഉത്തര സൂചികയിൽ പിഴവുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുവെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി എക്സ് വഴി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
ഒപ്പം വിദ്യാർത്ഥികൾക്കുണ്ടായ അസൗകര്യത്തിൽ എൻടിഎ ഖേദവും രേഖപ്പെടുത്തിയിട്ടുണ്ട്. അപാകതകൾ പരിശോധിക്കുന്നതിനാൽ, സംശയാസ്പദമായ ചോദ്യങ്ങൾ ചലഞ്ച് ചെയ്യുന്നതിന് വിദ്യാർത്ഥികൾ ഇപ്പോൾ ഫീസ് അടയ്ക്കേണ്ടതില്ലെന്ന് എൻടിഎ നിർദ്ദേശം നൽകിയിട്ടുണ്ട്.
പരിശോധനയ്ക്ക് ശേഷം പരിഷ്കരിച്ച ഉത്തരസൂചിക ഉടൻ പുറത്തിറക്കുമെന്നാണ് വിവരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

