പെരുവന്താനം∙ സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ സമ്മർ വൈബ്സിന്റെ ഉദ്ഘാടനം ഇടുക്കി രൂപത വികാരി ജനറൽ വെരി റവ. ഫാ.
എബ്രഹാം പൊറയാത്ത് വെള്ളായാംകുടി നിർവഹിച്ചു. ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി രൂപതകളിലെ സൺഡേസ്കൂൾ കേന്ദ്രീകരിച്ച് മദ്യത്തിനും, മയക്കുമരുന്നിനും, അനിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗത്തിനും ഇതര സാമൂഹ്യ തിന്മകൾക്കും എതിരെ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
വെർച്വൽ റിയാലിറ്റി ഓഗ്മെന്റ് റിയാലിറ്റി എന്നിവയുടെ പ്രദർശനവും, പരിശീലനവും, വിഡിയോ അവതരണവും ഉൾപ്പെടുത്തിയുള്ള പ്രോഗ്രാമാണ് സംഘടിപ്പിക്കുന്നത്.
പരിപാടികൾക്ക് കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, ജനറൽ കൺവീനർ ജോസ് ആന്റണി, കൺവീനർമാരായ ടിജോമോൻ ജേക്കബ്, ജിനു തോമസ്, ഫാ.
ജോയിസ് മൈലാഡിയിൽ, നാൻസി ഡിക്രൂസ്, കിഷോർ ബേബി, ക്രിസ്റ്റി ജോസ്, മോനിഷാ.എം.മോഹനൻ, മെർലിൻ.എം, ബിബിൻ പയസ് തുടങ്ങിയവർ നേതൃത്വം നൽകും. കാഞ്ഞിരപ്പള്ളി സുവർണ ജൂബിലിയോട് അനുബന്ധിച്ച് 50 പള്ളികളും ഇതര രൂപതകൾ കൂടാതെ വിജയപുരം സിഎസ്ഐ ഈസ്റ്റ് കേരള മഹാഇടവകകളിൽ നിന്നു 51 പള്ളികളും ഉൾപ്പെടുത്തി 101 പള്ളികൾ 5 ടീമുകളായി തിരിഞ്ഞ് ഉത്സവത്തോട് അനുബന്ധിച്ച് ഈ പരുപാടി സംഘടിപ്പിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ ഡോ.
ആന്റണി ജോസഫ് കല്ലമ്പള്ളി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

