കയ്പമംഗലം ∙ ചെന്ത്രാപ്പിന്നി മേഖലയിൽ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങിയിട്ട് 5 മാസം. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ.
എടത്തിരുത്തി 10-ാം വാർഡ് നേതാജി റോഡ് പരിസരത്തെ വീടുകളിലെ കുടിവെളള വിതരണമാണ് നിലച്ചിരിക്കുന്നത്. നാട്ടിക ഫർക്ക ശുദ്ധജല പദ്ധതി പ്രകാരമാണ് ഈ മേഖലയിൽ കുടിവെള്ളം എത്തിക്കുന്നത്.
ചെന്ത്രാപ്പിന്നിയിൽ ദേശീയ പാതയോരത്ത് 200 എംഎം വിതരണ പൈപ്പ് പൊട്ടിയതാണ് ഈ മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങാൻ കാരണം.
5 മാസം മുൻപ് പൊട്ടിയ പൈപ്പ് രണ്ട് തവണ കരാറുകാരെത്തി ചോർച്ച അടച്ചിരുന്നു. എന്നാൽ വെള്ളം പമ്പ് ചെയ്യുന്നതോടെ വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു.
ഇതോടെ പ്രദേശത്തെ അറുപതോളം വീടുകളിലെ കുടിവെള്ള വിതരണം തടസ്സപ്പെടുകയായിരുന്നു.
കുടിവെള്ളം ഇല്ലാതായതോടെ പഞ്ചായത്തിന്റെ കീഴിലുള്ള വാട്ടർ കിയോസ്ക്കുകളിൽ നിന്നും, ബന്ധുവീടുകളിൽ നിന്നും മറ്റുമാണ് പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്. 5 മാസമായിട്ടും പൈപ്പ് നന്നാക്കാത്തതിനെതിരെ നാട്ടുകാർ വോട്ട് ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
പൊട്ടിയ പൈപ്പ് നന്നാക്കാൻ ദേശീയ പാതയോരത്ത് കുളം കണക്കെ എടുത്ത കുഴി ഇപ്പോൾ അപകട ഭീഷണിയാണ്.ലക്ഷക്കണക്കിനു ലീറ്റർ വെള്ളമാണ് കാനയിലേക്ക് ഒഴുകി പാഴായി പോകുന്നത്.
എംപി, എംഎൽഎ,പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ജല അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചെങ്കിലും പരിഗണിക്കുന്നില്ലെന്ന് പഞ്ചായത്ത് അംഗം എം.യു.
ഉമറുൽ ഫാറൂഖ് പറഞ്ഞു. എത്രയും പെട്ടെന്ന് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

