റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ എണ്ണവിതരണ കമ്പനിയായ ജിയോ-ബിപി പെട്രോൾ, ഡീസൽ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് റിപ്പോർട്ട്. ബ്ലൂംബെർഗിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണ ഇറക്കുമതി ശൃംഖലയിൽ നേരിടുന്ന തടസ്സങ്ങളാണ് ഇതിന് കമ്പനിയെ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ട് പറയുന്നു.
ഒരു തവണ 1000 രൂപയുടെ പെട്രോളോ ഡീസലോ നൽകുന്ന തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
‘ഒറ്റപ്പെട്ട പമ്പുകളിലുണ്ടാകാം’
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ റിഫൈനിങ് കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്.
റിലയൻസും ബ്രിട്ടീഷ് കമ്പനിയായ ബിപിയും ചേർന്ന് ഇന്ത്യയിൽ 2000ലേറെ പമ്പുകൾ നടത്തുന്നുണ്ട്. അതേസമയം, വിതരണ നിയന്ത്രണം ഏർപ്പെടുത്തിയെന്ന റിപ്പോർട്ട് കമ്പനി നിഷേധിച്ചു.
‘‘ഇന്ധനം ആവശ്യത്തിന് സ്റ്റോക്കുണ്ട്.
എല്ലാ ജിയോ-ബിപി പമ്പുകളും സജീവമായി പ്രവർത്തിക്കുന്നുമുണ്ട്. വിൽപന നിയന്ത്രിക്കാൻ പമ്പുകളോട് കമ്പനി നിർദേശിച്ചിട്ടില്ല.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചില പമ്പുകൾ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടാകാം’’ – കമ്പനി വ്യക്തമാക്കി.
ക്ഷാമമുണ്ടോ? നിയന്ത്രണം കടുക്കുമോ?
ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോഗ രാജ്യമാണ് ഇന്ത്യ.
ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 40 ശതമാനത്തോളം ഇന്ത്യയിലേക്ക് എത്തിയിരുന്നത് ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു. നിലവിൽ ഇന്ത്യയിൽ ഔദ്യോഗികമായി പൊതുമേഖലാ കമ്പനികളോ സ്വകാര്യ കമ്പനികളോടെ ഇന്ധന വിൽപനയ്ക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടില്ല.
രാജ്യത്ത് ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും വ്യക്തമാക്കിയിരുന്നു.
വില കൂട്ടിയ കമ്പനികൾ
ഇന്ത്യയിൽ ആകെ 1.02 ലക്ഷം പെട്രോൾ പമ്പുകളുണ്ട്. ഇതിൽ മുന്തിയപങ്കും പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെ കീഴിയാണ്.
2% പമ്പുകൾ മാത്രമാണ് റിലയൻസ് ജിയോ-ബിപിയുടേത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണവിതരണ ശൃംഖലയായ നയാര എനർജി അടുത്തിടെ പെട്രോൾ, ഡീസൽ വില ഉയർത്തിയിരുന്നു.
പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ സാധാരണ പെട്രോളിനും ഡീസലിനും വില കൂട്ടിയിട്ടില്ല. ഇവയുടെ പ്രീമിയം ഇനങ്ങൾക്ക് വില കൂട്ടിയിട്ടുമുണ്ട്.
നഷ്ടത്തിൽ വിൽപന
പെട്രോൾ, ഡീസൽ വിലവർധനയ്ക്ക് തടയിടാനായി കേന്ദ്രസർക്കാർ അടുത്തിടെ ഇന്ധന എക്സൈസ് നികുതി ലിറ്ററിന് 10 രൂപ വെട്ടിക്കുറച്ചിരുന്നു.
ഇതോടെ പെട്രോളിന്റെ എക്സൈസ് നികുതി 3 രൂപയായി കുറഞ്ഞു. ഡീസലിന്റേത് പൂർണമായി ഒഴിവാക്കി.
പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ പെട്രോൾ ലിറ്ററിന് 24 രൂപയോളം നഷ്ടം നേരിടുന്നതായി കേന്ദ്രം അടുത്തിടെ പറഞ്ഞിരുന്നു. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/JIO-BP Official ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. … FacebookTwitterWhatsAppTelegram

