മാനന്തവാടി ∙ ജനാധിപത്യത്തിന് ജീവവായുവിനെക്കാൾ വില നൽകി വോട്ടു രേഖപ്പെടുത്താനെത്തിയ വൃദ്ധൻ വെള്ളമുണ്ടയിലെ പോളിങ് ബൂത്തിൽ ഉദ്യോഗസ്ഥർക്കും മറ്റു വോട്ടർമാർക്കും കൗതുകമായി. കടുത്ത രോഗാവസ്ഥയും ശ്വാസതടസ്സവും വകവയ്ക്കാതെയാണ് വെള്ളമുണ്ട
തച്ചയിൽ ചേക്കു (72) വോട്ടു ചെയ്യാനെത്തിയത്.
ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ആംബുലൻസിൽ എത്തിയാണ് ചേക്കു വോട്ട് രേഖപ്പെടുത്തിയത്. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ചേക്കു ഉച്ചയോടെയാണ് മകളെയും ഒപ്പം കൂട്ടി ആംബുലൻസിൽ ആശുപത്രിയിൽ നിന്ന് പോയത്. അഞ്ചു ദിവസം മുൻപാണ് മാനന്തവാടി മെഡിക്കൽ കോളജ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന ചേക്കുവിന്റെ നിർബന്ധത്തിന് ഡോക്ടർമാർ വഴങ്ങുകയായിരുന്നു.
തുടർന്നാണ് ഓക്സിജൻ സിലിണ്ടർ ഉൾപ്പെടുന്ന ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി വെള്ളമുണ്ടയിലെ പോളിങ് ബൂത്തിലേക്ക് ഓക്സിജൻ മാസ്ക് ധരിച്ച് ചേക്കു എത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

