പ്രവാസികളുടെ വിഷു ആഘോഷങ്ങൾ കേമമാക്കാൻ ഗൾഫിലേക്ക് പ്രത്യേക വിമാനത്തിൽ ടൺ കണക്കിന് പഴം, പച്ചക്കറികൾ എത്തിച്ച് ലുലു ഗ്രൂപ്പ്. കേരളം അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച ഉൽപന്നങ്ങളാണിത്.
കണിക്കൊന്നയും വെള്ളരിയും വാഴയിലയും നാളികേരവും മുതൽ സദ്യവട്ടങ്ങൾക്കുള്ള എല്ലാ ഉൽപന്നങ്ങളും ഇതിലുണ്ട്. കേരളത്തിലെ കാർഷിക കയറ്റുമതി മേഖലയ്ക്കും വലിയ പിന്തുണയേകുന്നതാണ് നീക്കം.
കേരളത്തിൽ നിന്ന് 3,200 ടൺ
വിഷു ആഘോഷങ്ങൾക്കായി കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനങ്ങളിലായി 3,200 ടൺ പഴം പച്ചക്കറിയാണ് ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിൽ എത്തിക്കുന്നത്. കേരളത്തിലെ കാർഷിക വിപണിയിൽ നിന്ന് നേരിട്ട് സംഭരിച്ച പഴം, പച്ചക്കറികൾ എന്നിവ ലുലു ഗ്രൂപ്പിന്റെ ഫെയർ എക്സ്പോർട്ട്സിന്റെ നേതൃത്വത്തിലാണ് ഗൾഫിലേക്ക് കയറ്റുമതി ചെയ്യുന്നത്.
നാഷണൽ എയർലൈൻസിന്റെ 747 കൂറ്റൻ കാർഗോ വിമാനം വ്യാഴാഴ്ച ഉച്ചയോടെ അബുദാബിയിൽ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തി.
100 ടൺ പഴം പച്ചക്കറികളുമായി വിമാനം കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് വൈകുന്നേരം പുറപ്പെട്ടു. വെള്ളിയാഴ്ചയും ഈ വിമാനം കൊച്ചിയിലേക്ക് തിരികെ വന്ന് നൂറ് ടൺ പഴം പച്ചക്കറികൾ അബുദാബിയിൽ എത്തിക്കും. കുവൈത്തിലേക്ക് 50 ടൺ പഴം പച്ചക്കറികളും കൊച്ചിയിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്.
ജിസിസിയിലെ ലുലു സ്റ്റോറുകളിൽ കൂടുതൽ ഉൽപന്നങ്ങൾ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
വിഷുവിന് ഉൽപന്നങ്ങളുടെ കൃത്യമായ ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്തുമെന്നും ആശങ്ക വേണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

