മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അനുമോൾ. സീരിയൽ- ടെലിവിഷൻ ഷോകളിൽ നിറഞ്ഞ് നിന്ന അനുമോൾ ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥിയായി എത്തിയിരുന്നു.
ആദ്യമെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച അനുമോൾ പിന്നീട് മത്സരാർത്ഥി എന്ന നിലയിൽ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധനേടി.
പിആർ അടക്കമുള്ള കാര്യങ്ങൾ വലിയ ചർച്ചയായി മാറുകയും ചെയ്തു. എന്നാൽ ഇതൊന്നും അനുമോൾ എന്ന ഗെയിമറെ തളർത്തിയില്ല.
ഷോയിലെ പ്രതിസന്ധികളെ എല്ലാം മറികടന്ന് ഒടുവിൽ സീസൺ 7ലെ വിജയ കിരീടവും ചൂടിയാണ് അനുമോൾ പുറത്തേക്ക് വന്നത്. 2025 നവംബർ 10ന് ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7ന്റെ ഗ്രാന്റ് ഫിനാലെ.
ഷോ കഴിഞ്ഞ അഞ്ച് മാസത്തിനിപ്പുറം വീണ്ടുമൊരു പരിപാടിയുമായി എത്തുകയാണ് അനുമോൾ. ജിയോ ഹോർട് സ്റ്റാറും ഏഷ്യാനെറ്റും ചേർന്ന് ഒരുക്കുന്ന കോമഡി കുക്സ് എന്ന ഷോയിലാണ് അനുമോൾ മത്സരാർത്ഥിയായി എത്തുന്നത്.
ബിഗ് ബോസിൽ ടാസ്കുകളും മറ്റുമായിരുന്നു അനുമോളെ കാത്തിരുന്നതെങ്കിൽ, ഈ ഷോയിൽ കുക്കിങ്ങും കുറേ കോമഡിയുമാണ് ഉള്ളത്. കോമഡി കുക്സ് ഏപ്രിൽ 18ന് സ്ട്രീമിംഗ് ചെയ്യും.
ഇതോട് അനുബന്ധിച്ച് അനുമോളുടെ പുതിയ പ്രൊമോ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. “കോമഡി കുക്സിൽ ഞാനും ഉണ്ട്.
എന്താവോ എന്തോ ഈശ്വരാ..കടവുളേ മിന്നിച്ചേക്കണേ. 100 ദിവസം ഓർമയുണ്ടോ ? ഏറ്റവും കൂടുതൽ കിച്ചണിൽ പ്രശ്നമുണ്ടാക്കിയത് ആരാ? ഞാനൊന്നും അല്ല.
പക്ഷേ കോമഡി കുക്സിൽ വഴക്കും അടിയും ഉണ്ടാവില്ല. ഫുൾ എന്റർടെയ്ൻമെന്റ്.
കോമഡി മാത്രം. അപ്പോൾ എങ്ങനാ പൊളിക്കുവല്ലേ”, എന്നാണ് വീഡിയോയിൽ അനുമോൾ പറയുന്നത്.
അനുമോൾ, സാബു അണ്ണൻ ,നെവിൻ, ജിസൈൽ , ജിയോ മാച്ചാൻ, സുചിത്ര, ശ്രീവിദ്യ മുല്ലശ്ശേരി, അശ്വിൻ, ശബരീഷ് വർമ തുടങ്ങിയവർക്കൊപ്പം ഭാവനയും ഷെഫ് നളനും ഷോയിൽ ഉണ്ടായിരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

