തിരുവനന്തപുരം: വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽ നിന്ന് യുവാവ് താഴേക്ക് ചാടി. ഏകദേശം 60 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്.
തിരുനെൽവേലി ശങ്കരൻകോവിൽ സ്വദേശി ശരവണൻ ആണ് താഴേക്ക് ചാടിയത്. യുവാവ് മദ്യലഹരിയിൽ കുന്നിൻ മുകളിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഹെലിപാഡ് ക്ലിഫിലെ സുരക്ഷാ വേലി മറികടന്നാണ് ഇയാൾ താഴേക്ക് വീണത്.സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്സ് താഴെയിറങ്ങി യുവാവിനെ നെറ്റിൽ മുകളിലേക്ക് എത്തിച്ചു.
ഏറെ ശ്രമകരമായിട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

