ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കരുത്തനായ നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ മാ സിൻഗ്രൂയിക്കെതിരെ അഴിമതി കേസിൽ അന്വേഷണം ആരംഭിച്ചു. ചൈനയിലെ ഏറ്റവും ഉയർന്ന അഴിമതി വിരുദ്ധ ഏജൻസിയായ സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ഗുരുതരമായ അച്ചടക്ക ലംഘനങ്ങളും നിയമലംഘനങ്ങളും നടത്തിയെന്നാരോപിച്ചാണ് ചൈനയിലെ ഷിൻജിയാങ് മേഖലയിലെ പാർട്ടി മേധാവിയായ മാ സിൻഗ്രൂയിക്കെതിരെ അന്വേഷണം നടക്കുന്നത്. ചൈനയുടെ ബഹിരാകാശ പദ്ധതികളിൽ വലിയ പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു മാ സിൻഗ്രൂയി.
സ്പേസ് മാൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 24 അംഗ പൊളിറ്റ്ബ്യൂറോയിലെ അംഗമാണ് ഇദ്ദേഹം.
ഷെൻഷെൻ പാർട്ടി ചീഫ്, ഗുവാങ്ഡോങ് ഗവർണർ എന്നീ പദവികൾ വഹിച്ച ശേഷം 2021-ലാണ് മാ സിൻഗ്രൂയി ഷിൻജിയാങ് മേഖലയുടെ ചുമതല ഏറ്റെടുത്തത്. ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഭരണകൂടം പാർട്ടിയിലെ പ്രമുഖർക്കെതിരെ ആരംഭിച്ച അഴിമതി അന്വേഷണത്തിൽ ഒടുവിലത്തേതാണിത്.
അടുത്ത കാലം വരെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുത്ത അനുയായിയായി കരുതപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മാ സിൻഗ്രൂയി. ഇത്രയും ഉന്നതനായ ഒരു നേതാവ് അന്വേഷണ പരിധിയിൽ വരുന്നത് ചൈനീസ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
ഷിൻജിയാങ് പോലുള്ള തന്ത്രപ്രധാന മേഖലയിലെ ഭരണാധികാരിയെ മാറ്റുന്നത് അവിടുത്തെ ഭരണസംവിധാനത്തിലും വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് കരുതുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

