ചെറുതോണി ∙ പതിവ് തെറ്റിച്ചില്ല, നാൽപതാം വർഷവും റോഷി അഗസ്റ്റിനും സംഘവും കാൽനടയായി മലയാറ്റൂരിലേക്കു പുറപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്ത് കത്തിക്കാളുന്ന വെയിലിനെ അവഗണിച്ച് ഇന്ന് അർധരാത്രിക്കു മുൻപായി കുരിശുമല ചവിട്ടാൻ കഴിയുമെന്നാണു കരുതുന്നത്.
ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയൊരു സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം, കുറുപ്പംപടി, കോടനാട് വഴിയാണ് മലയാറ്റൂരിലേക്ക് പോവുക. മീങ്കുന്നം പള്ളിയുടെ മുൻപിലായി കുറച്ചു നേരം വിശ്രമിക്കുന്നതൊഴിച്ചാൽ തുടർച്ചയായി നടന്ന് മലയാറ്റൂരിൽ എത്താനാണ് പദ്ധതി.
പത്താം ക്ലാസ് പരീക്ഷയ്ക്കു ശേഷമുള്ള അവധിക്ക് കാൽനടയായി മലയാറ്റൂരിലേക്കു തുടങ്ങിയ യാത്രയ്ക്ക് തിരഞ്ഞെടുപ്പ് കാലത്തു പോലും റോഷി അവധി നൽകിയിട്ടില്ല. 1985ൽ തുടങ്ങിയ യാത്ര മുടങ്ങിയത് കോവിഡ് കാലത്ത് ഒരിക്കൽ മാത്രമാണ്.
ഇക്കാലയളവിലെല്ലാം യാത്രയ്ക്കു ഭംഗം വരുത്താതെ വഴി നടത്തിയത് വിശ്വാസ തീക്ഷ്ണത ഒന്നു മാത്രമാണെന്ന് റോഷി പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

