കണ്ണൂർ: മുൻമന്ത്രിയും സിപിഎം നേതാവും പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ.കെ. ശൈലജയെ കാണാൻ ഫ്രാൻസിൽ നിന്ന് രണ്ട് പേർ എത്തി.
ഇന്ത്യ കാണാൻ എത്തിയപ്പോഴാണ് ശൈലജയെ കാണാൻ കേരളത്തിൽ ഫ്രഞ്ച് പൗരന്മാരായ സെബാസ്റ്റ്യനും മഡ്യൂറിയും എത്തിയത്. വീട്ടിലെത്തി ഇരുവരും ശൈലജയെ കണ്ടു.
കേരളത്തിൽ രണ്ടാഴ്ച സന്ദർശനം നടത്തുന്നുണ്ടെന്നും പാരീസിൽ നിന്ന് നേരിട്ടാണ് എത്തിയതെന്നും ഇവർ പറഞ്ഞു. 15 വർഷം മുമ്പും ഇന്ത്യയിലും കേരളത്തിലും വന്നിട്ടുണ്ട്.
ഇപ്പോൾ വന്ന സമയം ആശുപത്രികളിലടക്കം സന്ദർശനം നടത്തി. മുമ്പ് വന്നപ്പോൾ കണ്ടതിനേക്കാൾ വലിയ മാറ്റം ഉണ്ടായെന്നും ഇരുവരും പറഞ്ഞു.
റോഡുകളും ആരോഗ്യ രംഗമെല്ലാം മാറി. കൊവിഡ് കാലത്ത് കേരളത്തെ ചേർത്തുപിടിച്ച കെ.കെ.
ശൈലജയെ കാണണമെന്ന് ആഗ്രഹമുണ്ടായി. കൊവിഡ് കാലത്തെ കേരളത്തെ ചേർത്തുപിടിച്ച റോക്ക് സ്റ്റാറായിരുന്നു ശൈലജയെന്നും ഇരുവരും പറഞ്ഞു.
അവരെ കണ്ടതിലും വിവിധ വിഷയങ്ങളിലെ ആശയങ്ങൾ പങ്കുവെച്ചതും അഭിമാനമാണെന്നും ഇരുവരും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

