പാലിയേക്കര ∙ മടവാക്കരയിൽ കൊച്ചി-സേലം പാചകവാതക പൈപ് ലൈനിലെ ചോർച്ച പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്ന് 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റിപ്പാർപ്പിച്ചു. കെഎസ്പിപിഎൽ കമ്പനിയുടെ ചെലവിലാണ് മാറ്റിയത്.
പാചകവാതക ചോർച്ച ആരംഭിച്ച സമയത്ത് മാറിത്താമസിച്ചവർക്കുള്ള നഷ്ടപരിഹാരവും കമ്പനി നൽകിത്തുടങ്ങിയിട്ടുണ്ട്.
ദേശീയപാതയിലും സമീപപ്രദേശങ്ങളിലും ചില സമയങ്ങളിൽ പാചകവാതകത്തിന്റെ ഗന്ധമുണ്ട്. ചോർച്ച പരിഹരിക്കുന്ന ജോലികൾ നടക്കുകയാണ്.
പാചകവാതക പൈപ്പിലെ ചോർച്ച കണ്ടെത്തുന്നതിന് 9 മീറ്റർ താഴ്ചയിൽ മണ്ണ് മാറ്റുന്ന ജോലികൾ ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. പാടപ്രദേശത്തിനു സമാനമായ ഇവിടെ കുഴിക്കുമ്പോൾ വെള്ളം നിറയുന്നതാണ് പണികൾക്ക് തടസ്സമാകുന്നത്.
കുഴിക്കുന്ന ഭാഗത്തെ വെള്ളം അപ്പപ്പോൾ പമ്പ് ചെയ്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്. മണ്ണും വെള്ളവും മാറ്റിയതിനുശേഷമേ പൈപ്പിലെ ചോർച്ച പരിഹരിക്കാനാവുകയുള്ളൂ.
ഒരാഴ്ചയോളം സമയം എടുക്കുമെന്നാണ് കമ്പനി അധികൃതർ നാട്ടുകാരുമായി ചർച്ചയിൽ പറഞ്ഞത്.
അതേസമയം, മാർച്ച് 18നുണ്ടായ വാതക ചോർച്ചയും തുടർന്നുള്ള വാതക പൈപ് ലൈനിലെ അറ്റകുറ്റപ്പണികളും ഇതുവരെയും പരിഹരിക്കാൻ സാധിക്കാത്തതിൽ നാട്ടുകാർ രോഷത്തിലാണ്. ആദ്യം ചോർച്ചയുണ്ടായതിനു പിന്നാലെ കമ്പനി അധികൃതരുടെ നിർദേശപ്രകാരം 5 ദിവസം 18 വീട്ടുകാർ മാറി താമസിച്ചിരുന്നു.
വളരെ ചെറിയ അളവിലുള്ള ചോർച്ചയെന്നാണ് തുടക്കത്തിൽ കമ്പനി അധികൃതർ അറിയിച്ചിരുന്നത്. ചോർച്ച പരിഹരിച്ചതിനുശേഷമാണ് വീട്ടുകാരെ വീണ്ടും വീടുകളിലേക്ക് താമസിപ്പിച്ചതെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.
2 ആഴ്ച പിന്നിടുമ്പോഴും ഇടയ്ക്കിടെ ചോർച്ച തുടരുകയാണ്.
പൈപ്പിലെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പരിഹരിക്കുമെന്നും അപകടസമയത്ത് പറഞ്ഞിരുന്നു. ഇപ്പോഴും അറ്റകുറ്റപ്പണികൾ തീർന്നിട്ടില്ലെന്നത് അപകടത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്.
ഇത്തരം ദുരന്തങ്ങളെ നേരിടാനുള്ള സന്നാഹങ്ങൾ ഒരുക്കുന്നതിലെ വീഴ്ചയാണോ ഇതെന്നും പരിശോധിക്കപ്പെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

