കൊല്ലം ∙ സ്ത്രീധനത്തിന്റെ പൂർണാവകാശി സ്ത്രീ മാത്രമാണെന്ന അലഹാബാദ് ഹൈക്കോടതി വിധി ശ്രദ്ധ നേടുമ്പോൾ ചർച്ചയായി ജില്ലയിലെ മരണങ്ങൾ. 2020 മേയ് 6 ന് അഞ്ചലിലെ സ്വന്തം വീട്ടിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ഉത്ര, 2021 ജൂൺ 21ന് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ എന്നിവരുടെ മരണങ്ങളാണ് ചർച്ചയിലേക്ക് വരുന്നത്.
വിവാഹത്തിൽ നൽകിയ 98 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും ഒരു കാറും വിവാഹമോചനം നടന്നാൽ തിരികെ നൽകേണ്ടി വരുമെന്ന ഭയത്തിൽ ഭർത്താവ് സൂരജ് ഭാര്യയായ ഉത്രയെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തുകയായിരുന്നു.
ലഭിച്ച കാറിൽ തൃപ്തി ഇല്ലാത്തതിനാലും ആഭരണങ്ങൾ കുറഞ്ഞു പോയതിനാലും ഭർത്താവ് കിരൺകുമാർ നിരന്തരം പീഡിപ്പിച്ചിരുന്നതിന്റെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നായിരുന്നു കേസ്. ഭർത്താവ് മുൻ അസി.മോട്ടർ ഇൻസ്പെക്ടർ കിരൺ കുമാറിനെ 10 വർഷം തടവിനു ശിക്ഷിച്ചിരുന്നു.
ജയിൽ ശിക്ഷ അനുഭവിച്ചു വരവേ സുപ്രിംകോടതി കിരൺ കുമാറിന്റെ ശിക്ഷ മരവിപ്പിച്ചിരിക്കുകയാണ്. ഉത്ര വധക്കേസിൽ 17 വർഷത്തെ കഠിനതടവിനും ഇരട്ട
ജീവപര്യന്തത്തിനും ശിക്ഷിച്ചതിനെ തുടർന്ന് വർഷങ്ങളായി സൂരജ് തടവിൽ തുടരുകയാണ്.
വിവാഹത്തിന് മുൻപോ ശേഷമോ സ്ത്രീക്കു നൽകുന്ന സ്വത്ത് അവളുടെ സ്വന്തമാണെന്നും ഭാര്യയുടെയും ഭർത്താവിന്റെയും പൊതുസ്വത്തായി മാറില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാൻ ഭാര്യയ്ക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി. കഷ്ടകാലത്ത് ഈ സ്വത്ത് ഉപയോഗപ്പെടുത്താമെങ്കിലും അതു വീണ്ടെടുത്തു നൽകാനുള്ള ധാർമിക ബാധ്യത ഭർത്താവിനുണ്ടെന്നും വിധിയിലുണ്ടായിരുന്നു.
‘കോടതി വിധി സ്വാഗതാർഹം’
കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു.
വിവാഹം കഴിച്ച് അയച്ച ശേഷം സ്ത്രീധനത്തിന്റെ പേരിൽ പെൺമക്കൾ ഭർതൃവീട്ടിൽ അനുഭവിക്കുന്ന പീഡനത്തെ തുടർന്നു കണ്ണീരിൽ കഴിയുന്ന രക്ഷിതാക്കൾ ഒട്ടേറെയുണ്ട്. എത്രയോ പെൺകുട്ടികൾ ജീവനൊടുക്കി.
കോടതി വിധി കണ്ണീരിൽ കഴിയുന്ന രക്ഷിതാക്കൾക്ക് ആശ്വാസമാണ്- ത്രിവിക്രമൻ നായർ, വിസ്മയയുടെ അച്ഛൻ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

