ആലപ്പുഴ ∙ ഇരണിയൽ– നാഗർകോവിൽ ഭാഗത്തെ പാത ഇരട്ടിപ്പിക്കൽ കാരണം തീരദേശപാതയിലും ട്രെയിനുകൾ മണിക്കൂറുകൾ വൈകി. നാഗർകോവിൽ ഭാഗത്തു നിന്നു വരുന്ന ട്രെയിനുകൾ വൈകിയതോടെ ഇവയ്ക്കു കടന്നുപോകാനായി പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ പിടിച്ചിടുകയായിരുന്നു.
തിരുവനന്തപുരം ഡിവിഷനിൽ ഭൂരിഭാഗം ട്രെയിനുകളും വൈകിയാണു സർവീസ് നടത്തിയത്. ഇതോടെ യാത്രികരും വലഞ്ഞു.
തെക്കുഭാഗത്തേക്കുള്ള ഏറനാട് എക്സ്പ്രസ്, ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം– കായംകുളം എക്സ്പ്രസ്, വടക്കുഭാഗത്തേക്കുള്ള ഹസ്രത് നിസാമുദ്ദീൻ സ്വർണ ജയന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മൈസൂരു എക്സ്പ്രസ്, ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് തുടങ്ങിയവ ഒരു മണിക്കൂറിലേറെ വൈകി.
നാഗർകോവിൽ ഭാഗത്തു നിന്നുള്ള ട്രെയിനുകൾ ഇതിലേറെ സമയവും വൈകി. തിരുവനന്തപുരത്തേക്കു സർവീസ് നടത്തുന്ന ചില ട്രെയിനുകൾ കൊല്ലത്തു യാത്ര അവസാനിപ്പിച്ചതും യാത്രികരെ പ്രതിസന്ധിയിലാക്കി.
എറണാകുളം– കായംകുളം പാസഞ്ചർ ഉൾപ്പെടെ സന്ധ്യയ്ക്കു ശേഷം സർവീസ് നടത്തുന്ന ട്രെയിനുകൾ വൈകിയതോടെ യാത്രക്കാർ വീടുകളിലെത്താൻ ബുദ്ധിമുട്ടി. പലർക്കും തുടർ യാത്രയ്ക്ക് ബസും ഓട്ടോറിക്ഷയും ലഭിച്ചില്ല.
പുലർച്ചെ തന്നെ എറണാകുളത്തേക്കു യാത്ര പുറപ്പെടേണ്ടവരാണു പാസഞ്ചർ ട്രെയിനിൽ കൂടുതലുമുണ്ടായിരുന്നത്.
ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം ∙ ഇരണിയൽ സ്റ്റേഷനിലെ യാഡ് റീമോഡലിങ്ങിന്റെ ഭാഗമായി 2 ദിവസം കൂടി ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. .
ഇന്നും നാളെയും മംഗളൂരു – തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) കൊല്ലത്തു നിന്നു സർവീസ് ആരംഭിക്കും.
മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരത്തു നിന്നു സർവീസ് ആരംഭിക്കും.
29ന് പുണെയിൽ നിന്നു പുറപ്പെട്ട കന്യാകുമാരി എക്സ്പ്രസ് (16381) കുഴിത്തുറയിൽ യാത്ര അവസാനിപ്പിക്കും.
30, 31 തീയതികളിൽ പുണെയിൽ നിന്നു പുറപ്പെട്ട കന്യാകുമാരി എക്സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
ഏപ്രിൽ 1,2, 3 തീയതികളിൽ കന്യാകുമാരി–പുണെ ജയന്തി എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

